Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമ്മു കാശ്മീരിൽ വീണ്ടും ദുരിതം പെയ്യുന്നു; കനത്ത മഴയിൽ ഝലം നദി കരകവിഞ്ഞൊഴുകി; പ്രദേശവാസികളെ ഒഴിപ്പിച്ചു; പത്തു മരണം

ജമ്മു കാശ്മീരിൽ വീണ്ടും ദുരിതം പെയ്യുന്നു; കനത്ത മഴയിൽ ഝലം നദി കരകവിഞ്ഞൊഴുകി; പ്രദേശവാസികളെ ഒഴിപ്പിച്ചു; പത്തു മരണം

ശ്രീനഗർ: ജമ്മു കാശ്മീരിൽ ദുരിതം വിതച്ച് വീണ്ടും പേമാരി പെയ്യുന്നു. പ്രളയക്കെടുതികളുടെ നടുവിലായ ജമ്മു കശ്മീരിൽ മണ്ണിടിഞ്ഞു വീണ് 10 പേർ മരിച്ചതായി പൊലീസ് അറിയിച്ചു. നിരവധിപേരെ കാണാതായി. ശ്രീനഗറിൽ നിന്ന് 40 കിലോമീറ്റർ അകലെ ഇന്നു പുലർച്ചെയായിരുന്നു സംഭവം.

മണ്ണിടിഞ്ഞു വീണ് നിരവധി വീടുകൾ മണ്ണിനടിയിലായതായും വീടുകളിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഝലം നദി കരകവിഞ്ഞ് ഒഴുകിയതിനാൽ പ്രദേശവാസികളെ ഒഴിപ്പിച്ചു തുടങ്ങി. മഴ തുടരുന്നതോടെ മണ്ണിടിച്ചിലും രൂക്ഷമായി. ഇതോടെ ദേശീയപാത അടച്ചിട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് സംസ്ഥാന കേന്ദ്രസർക്കാറിന്റെ പിന്തുണ തേടി. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വിയോട് കശ്മീരിലേക്ക് പോകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു.

മൂന്നറിലധികം പേരുടെ മരണത്തിനും ആയിരത്തിലധികം പേരെ ഭവനരഹിതരുമാക്കിയ വൻപ്രളയമുണ്ടായി ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് ജമ്മു കശ്മീരിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് പതിനാറോളം ആളുകളെ കാണാതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം പ്രളയം ഏറെ ദുരിതം വിതച്ച രാജ്ബാഗിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. ലാൽചൗക്ക്, റീഗൽ ചൗക്ക് എന്നീ പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കുൽഗാം, പുൽവാമ, ബാരാമുള്ള, കുപ്‌വാര, ഗാന്ദർബാൽ, കാർഗിൽ ജില്ലകളിൽ അടുത്ത 24 മണിക്കൂർ വരെ കനത്ത മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ മൂന്നാം ദിവസവും മണ്ണിടിച്ചിലിനെ തുടർന്ന് ശ്രീനഗർ ജമ്മു ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്..പാന്‌പോറിലും സനത്‌നഗറിലും സർക്കാർ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

ദേശീയ ദുരന്ത നിവാരണസേനയുടെ രണ്ട് യൂണിറ്റ് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സംസ്ഥാനം സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ടു. ഏപ്രിൽ മൂന്ന് വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

വെള്ളം കഴറിയ താഴ്‌വരയിൽ നിന്നും വൈദ്യുതി വിതരണത്തിലെ സാങ്കേതിക തകരാറു കാരണം വെള്ളം പമ്പു ചെയ്ത് മാറ്റുന്നതിൽ താമസം നേരിടുന്നുണ്ട്. മൂന്നറിലധികം പേരുടെ മരണത്തിനും ആയിരത്തിലധികം പേരെ ഭവനരഹിതരുമാക്കിയ വൻപ്രളയമുണ്ടായി ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് ജമ്മു കശ്മീരിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP