Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിവർഷം 3500 ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിൽ ഒറ്റ ദിവസം കാഴ്‌ച്ച നഷ്ടമായത് 10 പേർക്ക്; ഇൻഡോർ ഐ ഹോസ്പിറ്റലിൽ കാഴ്‌ച്ച നഷ്ടമായവർക്ക് 20,000 രൂപ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരും

പ്രതിവർഷം 3500 ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിൽ ഒറ്റ ദിവസം കാഴ്‌ച്ച നഷ്ടമായത് 10 പേർക്ക്; ഇൻഡോർ ഐ ഹോസ്പിറ്റലിൽ കാഴ്‌ച്ച നഷ്ടമായവർക്ക് 20,000 രൂപ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: തിമിര രോഗ ശസ്ത്രക്രിയ നടത്തിയ പത്ത് പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഒരു ദിവസം നടന്ന 13 ശസ്ത്രക്രിയകളിൽ പത്തുപേർക്കാണ് കാഴ്‌ച്ച നഷ്ടമായത്. ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ടിനാണ് മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ ഇൻഡോർ ഐ ഹോസ്പിറ്റൽ എന്ന സ്വകാര്യ ആശുപത്രിയിൽ 13 പേർക്ക് തിമിര ശസ്ത്രക്രിയ നടത്തിയത്. ഓഗസ്റ്റ് 13 നാണ് ഇതിൽ പത്തുപേർത്ത് കാഴ്ച നഷ്ടപ്പെട്ടെന്ന് മനസിലായത്.

ശസ്ത്രക്രിയ നടത്തിയ പത്ത് പേരാണ് കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതിപ്പെട്ടത്. ഇവരിൽ ഒൻപത് പേരും ധർ എന്ന സ്ഥലത്ത് നിന്നുള്ളവരാണ്. ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധയുണ്ടായ കാര്യം അപ്പോൾ തന്നെ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെന്ന് ആശുപത്രിയിലെ സീനിയർ സർജനായ ഡോ സുധീർ മഹാശബ്ധെ പറഞ്ഞു. പ്രതിവർഷം 3500 തിമിര ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയാണ് തങ്ങളുടേതെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കാഴ്ച നഷ്ടപ്പെട്ട രോഗികൾക്ക് 20000 രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP