Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ കരസേന ക്യാമ്പിനു മുകളിൽ മഞ്ഞുമല ഇടിഞ്ഞുവീണു പത്തു സൈനികർ കൊല്ലപ്പെട്ടു; ഇനിയും കണ്ടെത്താനുള്ളതു നാലു സൈനികരെ; തെരച്ചിലിനു തടസമായി പ്രതികൂല കാലാവസ്ഥ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കശ്മീരിൽ കരസേന ക്യാമ്പിനു മുകളിൽ മഞ്ഞുമല ഇടിഞ്ഞുവീണു പത്തു സൈനികർ കൊല്ലപ്പെട്ടു; ഇനിയും കണ്ടെത്താനുള്ളതു നാലു സൈനികരെ; തെരച്ചിലിനു തടസമായി പ്രതികൂല കാലാവസ്ഥ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഹിമപാതത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പത്തായി. കശ്മീരിലെ രണ്ടു സെനിക ക്യാമ്പുകളിലാണു കനത്ത മഞ്ഞുവീഴ്ചയിൽ സൈനികർ കൊല്ലപ്പെട്ടത്. ഇനിയും നാലു പേരെ കണ്ടെത്താനുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ തെരച്ചിൽ തുടരാനാകാത്ത സ്ഥിതിയാണുള്ളത്.

കനത്ത മഞ്ഞുവീഴ്ച തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർ കഴിയുംവിധത്തിൽ തെരച്ചിൽ തുടരുകയാണ്. കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം ബന്ദിപുർ ജില്ലയിലെ ഗുരെസ് സെക്ടറിലെ ക്യാമ്പുകളിലാണ് അപകടമുണ്ടായത്. കനത്ത മഞ്ഞുവീഴ്ചയിലും രക്ഷാപ്രവർത്തനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സൈനിക അധികൃതർ അറിയിച്ചു.

മേഖലയിൽ ഇന്നലെയും സമാന അപകടമുണ്ടായിരുന്നു. സൈനിക പട്രോൾ സംഘത്തിന് മേലുണ്ടായ ഹിമപാതത്തിൽ ഒരു മേജർ കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗാന്ദർബൽ ജില്ലയിലെ സോനമർഗിലെ സൈനിക ക്യാമ്പിലായിരുന്നു സംഭവം. ബുധനാഴ്ച ബന്ദിപോര ജില്ലയിലുണ്ടായ ഹിമപാതത്തിൽ ഒരു കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കശ്മീരിലെങ്ങും കനത്ത മഞ്ഞുവീഴ്ചയാണ്. ഹിമപാതം തുടരെ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP