Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദുബായിലെ ഫ്‌ളാറ്റിൽ യുവതിയെ നഗ്നയാക്കി മർദ്ദിച്ച സംഭവത്തിൽ 23കാരന് പത്തു വർഷം തടവ്; യുവതിയെ കൊണ്ടുവന്നത് റസിഡൻസി വീസയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് ; കിടപ്പറയിലേക്ക് ബലമായി കൊണ്ടു പോകുകയും വിവസ്ത്രയാക്കുകയുമായിരുന്നെന്ന് യുവതി

ദുബായിലെ ഫ്‌ളാറ്റിൽ യുവതിയെ നഗ്നയാക്കി മർദ്ദിച്ച സംഭവത്തിൽ 23കാരന് പത്തു വർഷം തടവ്; യുവതിയെ കൊണ്ടുവന്നത് റസിഡൻസി വീസയുടെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് ; കിടപ്പറയിലേക്ക് ബലമായി കൊണ്ടു പോകുകയും വിവസ്ത്രയാക്കുകയുമായിരുന്നെന്ന് യുവതി

മറുനാടൻ ഡെസ്‌ക്‌

ദുബായ് :29കാരിയെ ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ച സംഭവത്തിൽ 23കാരനായ എമിറേറ്റി പൗരന് പത്തു വർഷം തടവ് ശിക്ഷ. റസിഡൻസി വിസയുടെ കാര്യം പറയാനെന്ന് പറഞ്ഞാണ് ഇയാൾ മൊറോക്കൻ യുവതിയെ ഫ്‌ളാറ്റിൽ വിളിച്ചുകൊണ്ട് വന്നത്. ഇവിടെ വച്ച് ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.മാർച്ച് 12ന് പുലർച്ചെ നാലു മണിയോടെ സുഹൃത്തിനൊപ്പം പബ്ബിലായിരുന്ന യുവതിയെ എമിറാത്തി യുവാവ് ഫോണിൽ വിളിച്ചു. അൽ വർഖയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റിൽ വരണമെന്നും കാലാവധി കഴിഞ്ഞ വീസയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണെന്നും യുവാവ് പറഞ്ഞു.

ആറു മണിയോടെ സുഹൃത്തിനൊപ്പം ഫ്‌ളാറ്റിലെത്തിയെന്നും യുവാവ് താഴെ വന്ന് തന്നെ സ്വീകരിച്ചെന്നും യുവതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ഒപ്പമുണ്ടായ സുഹൃത്തിന് കാർ പാർക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചു കൊടുത്തുവെങ്കിലും ഫ്‌ളാറ്റ് നമ്പർ പറഞ്ഞു കൊടുത്തിരുന്നില്ല. ഫ്‌ളാറ്റിലെത്തിയ ഉടൻ തന്നെ തന്റെ മൊബൈൽ ഫോൺ യുവാവ് തട്ടിപ്പറിച്ചെടുത്ത് സ്വിച്ച്ഓഫ് ആക്കിയെന്നും യുവതി പറഞ്ഞു.

യുവതിയെ കിടപ്പു മുറിയിലേക്ക് ബലമായി കൊണ്ടു പോയ യുവാവ് മർദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തുവെന്നും മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. ഉറക്കെ കരഞ്ഞുവെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് യുവതിയെ മുറിയിൽ പൂട്ടിയിട്ടെന്നും ഈ സമയം ഫ്‌ളാറ്റിലുണ്ടായിരുന്ന യുവാവിന്റെ സുഹൃത്തും ശാരീരികമായി ചൂഷണം ചെയ്യാൻ വന്നുവെന്നും എന്നാൽ യുവതി ശക്തമായി എതിർത്തതോടെ ഇയാൾ പിന്മാറിയെന്നും മൊഴിയിൽ പറയുന്നു.

യുവതിയെ തിരികെ അവരുടെ ഫ്‌ളാറ്റിലേക്ക് കാറിൽ കൊണ്ടു പോകുന്നതിനിടെ യുവതി ബലമായി കാറിൽ നിന്നും പുറത്തു കടക്കുകയും തൊട്ടടുത്ത ദിവസം തന്നെ പൊലീസിൽ പരാതിപ്പെടുകയും ചെയ്തു. പ്രതിയായ യുവാവിനെ പൊലീസ് സംഭവം നടന്ന ഫ്‌ളാറ്റിൽ നിന്നും മാർച്ച് 28ന് അറസ്റ്റ് ചെയ്തു. ഇവിടെ നിന്നും ലഹരി മരുന്നുകൾ കണ്ടെടുത്തുവെന്ന് പൊലീസ് പറഞ്ഞു.

പരാതിക്കാരിയെ ഒന്നര വർഷമായി അറിയാമെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും യുവാവ് പറഞ്ഞു. സംഭവ ദിവസം യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും പിന്നീട് വൈകിട്ട് ആറു മണിവരെ രണ്ടു പേരും ഉറങ്ങിയെന്നും പ്രതിയായ യുവാവ് പൊലീസിനോട് പറഞ്ഞു. യുവതിയെ തിരികെ വിടുന്നതിനായി കാറിൽ പോവുകയായിരുന്നു. ട്രാഫിക്കിൽ കുടുങ്ങിയപ്പോൾ യാതൊരു പ്രകോപനവും കൂടാതെ യുവതി കാറിൽ നിന്നും പുറത്തു പോവുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു. പ്രതിയായ യുവാവ് മാനഭംഗം നടത്തിയെന്ന ആരോപണം നിഷേധിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP