Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്രസയിൽ പത്തുവയസുകാരനെ ചങ്ങലക്കിട്ടത് ഓടിപ്പോകാതിരിക്കാനെന്ന് നടത്തിപ്പുകാർ; രണ്ടുമാസം മുമ്പ് മാത്രം സ്ഥാപനത്തിൽ എത്തിയ ബാലനെ പൂട്ടിയത് വീട്ടുകാരുടെ അറിവോടെ എന്നും വിശദീകരണം

മദ്രസയിൽ പത്തുവയസുകാരനെ ചങ്ങലക്കിട്ടത് ഓടിപ്പോകാതിരിക്കാനെന്ന് നടത്തിപ്പുകാർ; രണ്ടുമാസം മുമ്പ് മാത്രം സ്ഥാപനത്തിൽ എത്തിയ ബാലനെ പൂട്ടിയത് വീട്ടുകാരുടെ അറിവോടെ എന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: മദ്രസയിൽ പത്തുവയസ്സുകാരനെ ചങ്ങല കൊണ്ട് പൂട്ടിയിട്ടത് ഓടിപ്പോകാതിരിക്കാൻ എന്ന് നടത്തിപ്പുകാരുടെ വിശദീകരണം. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ പത്ത് വയസുകാരനെ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ പ്രദേശവാസികൾ കണ്ടത്. മദ്രസയിലെ ഇരുമ്പ് ബഞ്ചിൽ കെട്ടിയ ചങ്ങല ബാലന്റെ കാലിനും കെട്ടി പൂട്ടിയിട്ടിരിക്കുകയായിരുന്നു. മദ്രസ പ്രവർത്തിക്കുന്നതും അനധികൃതമായാണ്. ഇതിന് രജിസ്‌ട്രേഷനോ മറ്റ് രേഖകളോ ഇല്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. 10 വയസ്സുകാരൻ താമസിക്കുന്നതും പഠിക്കുന്നതും മദ്‌റസക്കുള്ളിലായിരുന്നു. 10 വയസ്സുകാരന് സമീപം ഏഴുവയസ്സുകാരനുമുണ്ടായിരുന്നു. ഇന്നലെ രാവിലെ പത്തോടെയാണ് സമീപവാസികൾ 10 വയസ്സുകാരനെ ചങ്ങലക്കിട്ട നിലയിൽ കണ്ടെത്തിയത്.

വിവരമറിഞ്ഞെത്തിയ പൊലീസ് ബാലനെ മോചിപ്പിച്ചു. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഓടിപ്പോകാതിരിക്കാൻ കുട്ടിയെ കെട്ടിയിട്ടതെന്ന് മദ്രസ അധികൃതർ പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം മദ്രസ മാനേജരെ അറസ്റ്റ് ചെയ്തു. വീട്ടുകാർ നടത്തുന്ന മദ്രസയിൽ 22 കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്.

കെട്ടിയിടപ്പെട്ട ബാലൻ രണ്ട് മാസമായി ഇവിടെ എത്തിയിട്ട്. രണ്ട് കുട്ടികളെയും അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് ജില്ല ശിശുക്ഷേമ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP