Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊടൈക്കനാലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്ന് സഹപാഠി; കത്തിക്കുത്തിൽ കലാശിച്ചത് ക്രിക്കറ്റിനെ ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്; സംഭവം ഭാരതി വിദ്യാഭവൻ ബോർഡിങ്ങ് സ്‌കൂളിൽ; കൂട്ടുകാരന്റെ കഴുത്തിൽ കത്രിക കുത്തിയിറക്കിയ വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി  

കൊടൈക്കനാലിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്ന് സഹപാഠി; കത്തിക്കുത്തിൽ കലാശിച്ചത് ക്രിക്കറ്റിനെ ചൊല്ലിയുള്ള തർക്കമെന്ന് പൊലീസ്; സംഭവം ഭാരതി വിദ്യാഭവൻ ബോർഡിങ്ങ് സ്‌കൂളിൽ; കൂട്ടുകാരന്റെ കഴുത്തിൽ കത്രിക കുത്തിയിറക്കിയ വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി   

മറുനാടൻ ഡെസ്‌ക്‌

കൊടൈക്കനാൽ; ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കം കലാശിച്ചതുകൊലപാതകത്തിൽ. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സഹപാഠിയുടെ കുത്തേറ്റ് മരിച്ചത്. കൊടൈക്കനാലിനെ ഭാരതി വിദ്യാഭവൻ ബോർഡിങ്ങ് സ്‌കൂളിലാണ് സംഭവം. കൃഷ്ണഗിരി സ്വദേശിയായ കപിൽ രാഗവേന്ദ്ര എന്ന പതിന്നാലുകാരനാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ വിദ്യാർത്ഥിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി.ഹോസ്റ്റലിൽ വച്ചുണ്ടായ തർക്കത്തിനൊടുവിൽ സഹപാഠിയായ വിദ്യാർത്ഥി കപിലിന്റെ കഴുത്തിൽ കത്രിക കുത്തിക്കയറ്റുകയായിരുന്നു.

രാവിലെ നടന്ന ക്രിക്കറ്റ് മത്സരത്തിന്റെ പേരിൽ ഇരുവിദ്യാർത്ഥികളും തമ്മിൽ തർക്കമുണ്ടായിരുന്നു. ക്ലാസിൽ വച്ചും തർക്കം തുടർന്നു. വൈകിട്ട് ഹോസ്റ്റൽ എത്തിയപ്പോഴും വാക്കേറ്റം ഉണ്ടായി. രാത്രി ഭക്ഷണം കഴിച്ച് തിരികെയെത്തിയപ്പോഴും ഇരുവരും ഇതേ വിഷയത്തിൽ വാക്കേറ്റം തുടർന്നു. ഒടുവിൽ തർക്കം പരിധി വിട്ടതോടെ ഹോസ്റ്റൽ മുറിയിൽ ഉണ്ടായിരുന്ന ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് സഹപാഠി രാഗവേന്ദ്രയുടെ തലയ്ക്ക് അടിച്ചു വീഴ്‌ത്തുകയും കത്രിക വിദ്യാർത്ഥിയുടെ കഴുത്തിലേക്ക് കുത്തിയിറക്കുകയുമായിരുന്നു.

മറ്റു വിദ്യാർത്ഥികളുടെ കരച്ചിൽ കേട്ട് ഓടി എത്തിയ അദ്ധ്യാപകരും ഹോസ്റ്റൽ വാർഡനും ചേർന്ന് കപിലിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകം നടത്തിയ വിദ്യാർത്ഥിയെ മുൻപ് മൂന്ന് തവണ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുള്ളതാണ്. പ്രിൻസിപ്പളിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൊടൈക്കനാൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ദിണ്ടിഗൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറടക്കം ഹോസ്റ്റലിലെത്തി പരിശോധന നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP