Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദോഹയിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഖത്തർ എയർവേയ്സിലെ യാത്രയ്ക്കിടെ കുഞ്ഞ് മരിച്ചത് ശ്വാസ തടസ്സത്തെ തുടർന്ന്

ദോഹയിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഖത്തർ എയർവേയ്സിലെ യാത്രയ്ക്കിടെ കുഞ്ഞ് മരിച്ചത് ശ്വാസ തടസ്സത്തെ തുടർന്ന്

ഹൈദരാബാദ്: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് വിമാനയാത്രയ്ക്കിടെ മരിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. ദോഹയിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. അർണവ് വർമ എന്ന കുഞ്ഞാണ് മരിച്ചത്.

മാതാപിതാക്കൾക്കൊപ്പം ദോഹയിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയിലായിരുന്നു അർണവ്. ഹൈദരാബാദിൽ വിമാനം ഇറങ്ങിയതിനു പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.

ഖത്തർ എയർവേയ്സിന്റെ ഫ്ളൈറ്റ് എസ് ആർ 500ലായിരുന്നു അർണവിന്റെയും മാതാപിതാക്കളുടെയും യാത്ര. അനിൽ വർമ എന്നാണ് അർണവിന്റെ പിതാവിന്റെ പേര്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP