Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിഠായി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പതിനൊന്നുകാരൻ പിടിയിൽ; വയലിന്റെ ഭാഗത്ത് നിന്നുള്ള നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ ! സംഭവം ഗസ്സിയാബാദിലെ മുറഡ്‌നഗറിൽ; പ്രതിയെ ഉടൻ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

മിഠായി നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പതിനൊന്നുകാരൻ പിടിയിൽ; വയലിന്റെ ഭാഗത്ത് നിന്നുള്ള നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന കുട്ടിയെ ! സംഭവം ഗസ്സിയാബാദിലെ മുറഡ്‌നഗറിൽ; പ്രതിയെ ഉടൻ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഗസ്സിയാബാദ്: രാജ്യത്ത് വീണ്ടും കുരുന്നിന്റെ നിലവിളി. ഗസ്സിയാബാദിൽ നിന്നും പുറത്ത് വന്ന വാർത്ത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പതിനൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗസിയാബാദിലെ മുറഡ്‌നഗർ ഗ്രാമത്തിലാണ് സംഭവം.

ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച്ച വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രതി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.ശേഷം അടുത്തുള്ള വയലിൽ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാണുന്നത് ചോരയിൽ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ്. പ്രതി ഈ സമയം സ്ഥലം കാലിയാക്കിയിരുന്നെന്നും കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

പെൺകുട്ടിയാണ് നടന്നസംഭവം പൊലീസിനോട് പറഞ്ഞത്. തുടർന്ന് കുട്ടിയെ സഞ്ജയ് നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയായ 11 വയസുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തു തിങ്കളാഴ്ച ജുവനയിൽ കോടതിയിൽ ഹാജരാക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP