Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പന്ത്രണ്ടു വയസുകാരിയെ പാർട്ടി ഓഫീസിൽ ബലാത്സംഗത്തിനിരയാക്കി; തൃണമൂൽ നേതാവിന്റെ സഹോദരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്തു

പന്ത്രണ്ടു വയസുകാരിയെ പാർട്ടി ഓഫീസിൽ ബലാത്സംഗത്തിനിരയാക്കി; തൃണമൂൽ നേതാവിന്റെ സഹോദരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്തു

ദുർഗാപൂർ: പന്ത്രണ്ടു വയസുകാരിടെ ബലമായി പിടിച്ചുകൊണ്ടു പോയി പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ചു. സംഭവം അറിഞ്ഞ നാട്ടുകാർ പ്രതിയെ വസ്ത്രമുരിഞ്ഞ് മർദ്ദിച്ചു. പശ്ചിമ ബംഗാളിലെ ദുർഗാപൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ പാർട്ടി ഓഫീസിൽ വച്ച് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ സഹോദരനാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.

പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾ പ്രതിയെ വിവസ്ത്രനാക്കി മർദിച്ച് അവശനാക്കി. തുടർന്ന് പൊലീസിനു കൈമാറി. പശ്ചിമബംഗാളിലെ ദുർഗാപൂരിലാണ് സംഭവം നടന്നത്. ബാബു മൊണ്ടാൽ എന്ന പ്രാദേശിക നേതാവിന്റെ സഹോദരൻ ഭോലയാണ് കേസിലെ പ്രതി. ടൗണിലെ ഒരു ബസ് ടെർമിനലിൽ ബന്ധുക്കളെ കാത്തുനിൽക്കുകയായിരുന്ന പെൺകുട്ടിയെ മൂക്കും വായയും പൊത്തി സമീപത്തുള്ള പാർട്ടി ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഇയാൾ.

പീഡനത്തെ തുടർന്ന് പെൺകുട്ടി നിലവിളിച്ചതോടെ സമീപവാസികൾ ഓടിക്കൂടുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ ഭോലയെ നഗ്‌നനാക്കി മർദിച്ച് അവശനാക്കി. മൊണ്ടാൽ പൊലീസിനെ വിളിച്ചുവരുത്തിയെങ്കിലും പെൺകുട്ടിയടക്കമുള്ളവർ ഭോലയെ മർദിക്കുന്നത് കുറച്ചു സമയം കൂടി തുടർന്നു. രോഷാകുലരായ ജനക്കൂട്ടം പൊലീസിന് നേർക്കും അക്രമണത്തിന് തുനിഞ്ഞു. പാർട്ടി ഓഫീസും ജനക്കൂട്ടം അടിച്ചുതകർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP