Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു; മിഠായി കൊടുത്തു: താഴ്ന്ന ജാതിക്കാരനായ പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ച ശേഷം നഗ്നനാക്കി പൊതുവഴിയിലൂടെ നടത്തി

ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയുടെ കയ്യിൽ പിടിച്ചു; മിഠായി കൊടുത്തു: താഴ്ന്ന ജാതിക്കാരനായ പതിമൂന്നുകാരനെ ക്രൂരമായി മർദ്ദിച്ച ശേഷം നഗ്നനാക്കി പൊതുവഴിയിലൂടെ നടത്തി

മുംബൈ: ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയുടെ കയ്യിൽ പിടിക്കുകയും മിഠായി കൊടുക്കുകയും ചെയ്ത 13കാരന ക്രൂരമായി മർദ്ദിച്ച ശേഷം നഗ്നനാക്കി നടത്തി. മഹാരാഷ്ട്രയിലെ കോലാപുരിനു സമീപമാണ് സംഭവം. പട്ടികജാതിയിൽ പെട്ട ആൺകുട്ടിയും ഉന്നത ജാതിയിൽ പെട്ട പെൺകുട്ടിയും പരസ്പരം പരിചയമുള്ളവരായിരുന്നു.

സ്‌കൂളിൽ നിന്നും മടങ്ങി വരവെ ആൺകുട്ടി പെൺകുട്ടിയുടെ കയ്യിൽ കയറി പിടിക്കുകയും മിഠായി കൊടുക്കുകയും ആയിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറയുകയും തുടർന്ന് ഇരുകുടുംബങ്ങളും തമ്മിൽ സംഘർഷം രൂപപ്പെടുകയുമായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു. പെൺകുട്ടിയെ പിന്നീട് അമ്മാവന്റെ വീട്ടിലേക്ക് അയച്ചു. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയുടെ അമ്മാവൻ സ്ഥലത്തി.

ഇയാളും സുഹൃത്തും ചേർന്ന് ആൺകുട്ടിയെ പിടികൂടി മുറിയിലടയ്ക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. ശേഷം ആൺകുട്ടിയെ നഗ്‌നനാക്കി വീട്ടിൽനിന്ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് വരെ നടത്തിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുക്കളിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് ഗ്രാമത്തിലുണ്ടായ സംഘർഷാവസ്ഥയിൽ നിയന്ത്രണവിധേയമായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇരുസമുദായത്തിലെയും നേതാക്കൾ ശനിയാഴ്ച സമാധാന ചർച്ച നടത്തിയിരുന്നു. അതേസമയം മുൻകരുതലിന്റെ ഭാഗമായി പൊലീസ് സംഘത്തെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP