Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാശ്മീർ പ്രളയം ശ്രീനഗറിലെ സർക്കാർ ആശുപത്രിയിലെ 14 കുരുന്നുകളുടെ ജീവനെടുത്തു; വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ഇൻക്യുബേറ്ററിലുള്ള കുഞ്ഞുങ്ങൾക്കും അപകടം പിണഞ്ഞു

കാശ്മീർ പ്രളയം ശ്രീനഗറിലെ സർക്കാർ ആശുപത്രിയിലെ 14 കുരുന്നുകളുടെ ജീവനെടുത്തു; വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ഇൻക്യുബേറ്ററിലുള്ള കുഞ്ഞുങ്ങൾക്കും അപകടം പിണഞ്ഞു

ശ്രീനഗർ: കാശ്മീർ പ്രളയം ശ്രീനഗറിലെ സർക്കാർ ആശുപത്രിയിലെ 14 കുരുന്നുകളുടെ ജീവനെടുത്തു. ശ്രീനഗർ ആശുപത്രിയിൽ പതിനാല് കുട്ടികൾ മരിച്ചതായി അധികൃതർ അറിയിച്ചു. ജെ.ബി. പന്ത് ആശുപത്രിയിലാണ് കുട്ടികൾ മരിച്ചത്. വൈദ്യുതിവിതരണം താറുമാറായതോടെ ആശുപത്രിയിലെ ഇൻക്യുബേറ്ററുകളിലുള്ള കുഞ്ഞുങ്ങൾക്കും അപകടം സംഭവിച്ചതായി സൂചനയുണ്ട്.

വെന്റിലേറ്ററുകളുടെ പ്രവർത്തനം നിലച്ചതോടെ ആദ്യ ദിനം ഏഴ് കുട്ടികളും അടുത്ത ദിവസം നാല് കുട്ടികളും മരിച്ചു. ഇതിൽ ഭൂരിപക്ഷവും ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ളവരായിരുന്നു. ആറ് ദിവസത്തിന് ശേഷവും ആശുപത്രിയിൽ വൈദ്യുതി എത്തിയിട്ടില്ല. ബോട്ട് മാർഗമേ ഇപ്പോഴും അങ്ങോട്ട് പോകാൻ സാധിക്കുകയുള്ളൂ. ചുറ്റിലും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ്.

ഞായറാഴ്‌ച്ചയും തിങ്കളാഴ്‌ച്ചയുമായി ഏതാണ്ട് 300 കുട്ടികളെയാണ് സൈന്യം ഇവിടെ നിന്നും രക്ഷിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെട്ട ഇവർ അവശരായിരുന്നു. രക്ഷിതാക്കൾ ഒപ്പമില്ലാത്ത നിരവധി കുട്ടികളെയും സൈന്യം ഇവിടെ നിന്നും രക്ഷിച്ചു. കുട്ടികളിൽ പലരും മാനസീകമായി തകർന്ന അവസ്ഥയിലാണെന്നും സൈന്യം പറഞ്ഞു.

ജമ്മുകാശ്മീരിലെ പ്രളയ ജലം പിൻവലിഞ്ഞതോടെ കാശ്മീർ താഴ്‌വാരത്തിൽ നിന്നു മാത്രം 29 പേരുടെ മൃതദേഹം ലഭിച്ചതായി സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രളയബാധയെ തുടർന്ന് പ്രദേശത്തെ ഈ ആശുപത്രി ഉൾപ്പടെ പല ആശുപത്രികളും വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. ഇവിടെയുള്ള പല പ്രമുഖ വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിൽ മുങ്ങി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സ്ഥലത്ത് ഉണ്ടായിരിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കാത്ത ശ്രീനഗറിലെ പല മാർക്കറ്റുകളും സാധനങ്ങളുടെ ദൗർലഭ്യം കാരണം കഴിഞ്ഞ ആറ് ദിവസമായി അടച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP