Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആത്മീയ കാര്യങ്ങൾക്കെന്ന് പറഞ്ഞ് രണ്ട് മാസത്തോളം മുറിയിൽ പൂട്ടിയിട്ടു; പ്രചാരണ പ്രവർത്തനങ്ങൾക്കായി അർധരാത്രിയിൽ വിളിച്ചെഴുന്നേൽപിച്ചും വീഡിയോകൾ ചെയ്യിക്കും; കോടികൾ സംഭാവനയായി കണ്ടെത്തി കൊടുക്കണം: സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി 15 വയസ്സുകാരി രംഗത്ത്

ആത്മീയ കാര്യങ്ങൾക്കെന്ന് പറഞ്ഞ് രണ്ട് മാസത്തോളം മുറിയിൽ പൂട്ടിയിട്ടു; പ്രചാരണ പ്രവർത്തനങ്ങൾക്കായി അർധരാത്രിയിൽ വിളിച്ചെഴുന്നേൽപിച്ചും വീഡിയോകൾ ചെയ്യിക്കും; കോടികൾ സംഭാവനയായി കണ്ടെത്തി കൊടുക്കണം: സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി 15 വയസ്സുകാരി രംഗത്ത്

സ്വന്തം ലേഖകൻ

അഹമ്മദാബാദ്: വിവാദ ആൾദൈവം സ്വാമി നിത്യാനന്ദയ്‌ക്കെതിരെ പരാതിയുമായി 15കാരി രംഗത്ത്. നിത്യാനന്ദയുടെ ആശ്രമത്തിൽ മാനസികമായി പീഡിപ്പിക്കപ്പെട്ടെന്നാരോപിച്ചാണ് പെൺകുട്ടി രംഗത്ത് വന്നിരിക്കുന്നത്. ബെംഗളൂരു സ്വദേശിയായ പെൺകുട്ടിയാണു പരാതിയുമായി രംഗത്തെത്തിയത്.

ആത്മീയ കാര്യങ്ങൾക്കെന്ന് പറഞ്ഞ് രണ്ട് മാസത്തോളം തന്നെ മുറിയിൽ പൂട്ടിയിട്ടതായും മോശം ഭാഷയിലാണ് ആശ്രമത്തിൽനിന്നു സംസാരിക്കാറുള്ളതെന്നും പെൺകുട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ ഒരു മാസം മുൻപ് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ നേതൃത്വത്തിലാണു പെൺകുട്ടിയെ ആശ്രമത്തിൽനിന്നു മോചിപ്പിച്ചത്. ആശ്രമത്തിന്റെ നടപടിക്കെതിരെ പെൺകുട്ടിയുടെ പിതാവ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

'2013 മേയിലാണു ഗുരുകുലത്തിൽ ചേർന്നത്. ആദ്യമൊക്കെ രസകരമായിരുന്നു. എന്നാൽ 2017 മുതൽ അഴിമതി തുടങ്ങി' പെൺകുട്ടി ആരോപിച്ചു. സ്വാമിജിക്കായി പ്രചാരണ പ്രവർത്തനങ്ങൾ ചെയ്യണം. സംഭാവനകൾ കണ്ടെത്തണം. ആയിരങ്ങളായിരുന്നില്ല, ലക്ഷങ്ങളാണു സംഭാവനയായി പിരിക്കേണ്ടത്. 3 ലക്ഷം മുതൽ 8 കോടി വരെ സംഭാവന വേണം. ഏക്കറു കണക്കിന് സ്ഥലങ്ങളും കണ്ടെത്തേണ്ടിവന്നു. അർധരാത്രിയിൽ വിളിച്ചെഴുന്നേൽപിച്ചു സ്വാമിജിക്കായി വിഡിയോ നിർമ്മിക്കാൻ ആവശ്യപ്പെട്ടു.

വൻതോതിൽ ആഭരണങ്ങളും മേക്കപ്പും അണിഞ്ഞായിരുന്നു ഇതു നടത്തിയത്. മൂത്ത സഹോദരിക്ക് അവിടെനിന്നും പുറത്തുവരാൻ സാധിച്ചിട്ടില്ല. സഹോദരിയുണ്ടാക്കിയ എല്ലാ വിഡിയോകളും സ്വാമിജിയുടെ നിർദേശത്തിലുള്ളതാണ്. ഞാൻ സാക്ഷിയാണ്. അച്ഛനെയും അമ്മയെയും കുറിച്ചു മോശം രീതിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. എന്നോടും ആവശ്യപ്പെട്ടെങ്കിലും ഞാൻ ചെയ്തില്ല പെൺകുട്ടി പറഞ്ഞതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ടു ചെയ്തു. മറ്റൊരു മകളെ തിരികെ ലഭിക്കുന്നതിനായി നീക്കങ്ങൾ തുടങ്ങിയതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. കേസിൽ ഉടൻ അറസ്റ്റുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് അദ്ദേഹം വ്യക്തമാക്കി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP