Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭിന്നശേഷിക്കാരിയായ 16കാരിയെ 65കാരനടക്കം മൂന്നു പേർ പീഡിപ്പിച്ച് ഗർഭിണിയാക്കി ! പീഡന കഥ പുറത്ത് വന്നത് എട്ടുമാസമായി പീഡിപ്പിച്ചു വരുന്നതിനിടെ കുട്ടി അവശനിലയിലായപ്പോൾ; സർക്കാർ ആശുപത്രിയിൽ കുട്ടി ചികിത്സയിലാണെന്ന് പൊലീസ്; സംഭവത്തിൽ നിർമ്മാണ തൊഴിലാളികളായ മൂന്നു പേർ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 16കാരിയെ 65കാരനടക്കം മൂന്നു പേർ പീഡിപ്പിച്ച് ഗർഭിണിയാക്കി ! പീഡന കഥ പുറത്ത് വന്നത് എട്ടുമാസമായി പീഡിപ്പിച്ചു വരുന്നതിനിടെ കുട്ടി അവശനിലയിലായപ്പോൾ; സർക്കാർ ആശുപത്രിയിൽ കുട്ടി ചികിത്സയിലാണെന്ന് പൊലീസ്; സംഭവത്തിൽ നിർമ്മാണ തൊഴിലാളികളായ മൂന്നു പേർ അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഭിന്ന ശേഷിക്കാരിയായ കുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം. സംഭവം പുറത്തറിഞ്ഞത് കുട്ടി അഞ്ചു മാസം ഗർഭിണിയാണെന്ന് പരിശോധനയിൽ തെളിഞ്ഞപ്പോൾ !. തമിഴ്‌നാട്ടിലെ ഗുഡുവാഞ്ചേരിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 16കാരിയെ തുടർച്ചയായി എട്ട് മാസത്തോളം പീഡിപ്പിച്ചതിന് 65കാരനടക്കം മൂന്നു പേർ പിടിയലായി. വണ്ടല്ലൂർ സ്വദേശികളായ പരമശിവം(65), ശങ്കർ(50), ചിദംബരം(45) എന്നിവരാണ് പിടിയിലായത്. ഇവർ നിർമ്മാണ തൊഴിലാളികളാണ്. കൂലിപ്പണിക്കാരിയായ മുത്തശ്ശി പുറത്ത് പോയ സമയത്താണ് പൊൺകുട്ടി പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് വയറുവേദനയെ തുടർന്നു പെൺകുട്ടിയെ വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായും അഞ്ചു മാസം ഗർഭിണിയാണെന്നും കണ്ടെത്തി. തുടർന്നു മുത്തശ്ശി ഗുഡുവാഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നിർമ്മാണ തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

വീടിന്റെ മേൽക്കൂര നന്നാക്കാൻ എത്തിയ പരമശിവം കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. ഇതെപ്പറ്റി അറിഞ്ഞ ചിദംബരവും ശങ്കറും പെൺകുട്ടിയെ തങ്ങൾക്കും കാഴ്ചവയ്ക്കണമെന്നും വിസമ്മതിച്ചാൽ പൊലീസിൽ അറിയിക്കുമെന്നും പരമശിവത്തെ ഭീഷണിപ്പെടുത്തി. തുടർന്ന് ഇവരും പെൺകുട്ടിയെ പീഡിപ്പിച്ചു.

എട്ടുമാസത്തോളം ഇതു തുടർന്നതായി പ്രതികൾ മൊഴി നൽകി. ചെങ്കൽപെട്ട് വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടി ചെങ്കൽപെട്ട് സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP