Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയൽവാസിയായ പതിനാറുകാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തത് നിയമ വിദ്യാർത്ഥിയായ മകനും അച്ഛനും ചേർന്ന്; പതിനാറ് മാസം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പൊലീസ് അറസ്റ്റു ചെയ്തത് ആറ് പേരെ

അയൽവാസിയായ പതിനാറുകാരിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തത് നിയമ വിദ്യാർത്ഥിയായ മകനും അച്ഛനും ചേർന്ന്; പതിനാറ് മാസം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പൊലീസ് അറസ്റ്റു ചെയ്തത് ആറ് പേരെ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: നിയമ വിദ്യാർത്ഥിയും അച്ഛനും ഉൾപ്പെടെ പതിനാറ് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയത് തുടർച്ചയായ 16 മാസം. വിവരമറിഞ്ഞ പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ കേറ്ററിങ് കരാറുകാരനായ അമ്പതുകാരനേയും മകനേയും ഉൾപ്പെടെ ആറുപേരെ ഇൻഡോർ പൊലീസ് അറസ്റ്റു ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തിരിച്ചറിയുമെന്നതിനാൽ പ്രതികൾ ആരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

2018 മാർച്ചിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മാതാവിന്റെ മരണത്തെ തുടർന്നു പെൺകുട്ടിക്കു പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടർന്ന് പിതാവിനും സഹോദരിക്കുമൊപ്പമാണ് പെൺകുട്ടി കഴിഞ്ഞത്. കച്ചവട സ്ഥാപനത്തിൽ സെകര്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന പിതാവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അയൽവാസിയായ കേറ്ററിങ് കരാറുകാരൻ കുട്ടികളെ നോക്കാൻ വേണ്ടിയാണ് പെൺകുട്ടിയെ വീട്ടിലേക്കു വിളിച്ചത്. ഇതിനായി ഇയാൾ പ്രതിഫലം നൽകുകയും ചെയ്തു.

വീട്ടിലെത്തുന്ന പെൺകുട്ടിയെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാട്ടി വിവിധ സന്ദർഭങ്ങളിൽ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് നിയമവിദ്യാർത്ഥിയായ മകൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. സഹപാഠിയെ വിവരം അറിയിക്കാനായി പെൺകുട്ടി കരാറുകാരന്റെ മരുമകനായ പതിനാറുകാരനിൽനിന്ന് മൊബൈൽ ഫോൺ കടം വാങ്ങി. തുടർന്ന് ഇയാളും സഹോദരനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും മാനഭംഗപ്പെടുത്തുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.

വിവരം അറിഞ്ഞ സമീപവാസികളായ രണ്ടു പേർ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. ഒടുവിൽ പെൺകുട്ടിയുടെ പിതാവ് വിവരം അറിഞ്ഞ് പൊലീസിന്റെ സഹായം തേടുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 6,794 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് മധ്യപ്രദേശിൽ പീഡിപ്പിക്കപ്പെട്ടതെന്ന് ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇൻഡോറിലാണ് ഏറെ കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP