Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജൂനിയർ വിദ്യാർത്ഥികളും കൂട്ടുകാരും പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; കാറിൽ ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ചാണ് പീഡനം; ദൃശ്യം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പിന്നെയും പീഡന ശ്രമം

ജൂനിയർ വിദ്യാർത്ഥികളും കൂട്ടുകാരും പതിനേഴുകാരിയെ ബലാത്സംഗം ചെയ്തു; കാറിൽ ലിഫ്റ്റ് നൽകി ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ചാണ് പീഡനം; ദൃശ്യം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പിന്നെയും പീഡന ശ്രമം

ന്യൂ ഡൽഹി: ലോകത്തിനു മുന്നിൽ നാണക്കേടുയർത്തി ഡൽഹിയിൽ നിന്നും പീഡനവാർത്തകൾ പുറത്തു വരുന്നു. പതിനേഴുകാരിയെ കാറിൽ ലിഫ്റ്റ് നൽകയാണ് ജൂനിയർ വിദ്യാർത്ഥിയും കൂട്ടുകാരും ബലാത്സംഗം ചെയ്തത്; പീഡന ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി. ദൃശ്യം പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വീണ്ടും പീഡിപ്പിക്കാൽ ശ്രമിച്ചു.

സ്‌കൂളിൽനിന്നു വീട്ടിലേക്കു പോവുകയായിരുന്ന പതിനേഴുകാരിക്ക് ജൂനിയർ വിദ്യാർത്ഥിയും കൂട്ടുകാരും കാറിൽ ലിഫ്റ്റ് നൽകി. പരിചയമുള്ളവരായതിനാൽ പെണ്കുട്ടി കാറിൽ കയറി. പിന്നീട് ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ചു ബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹിയിൽ മാർച്ച് 31നായിരുന്നു സംഭവം. പേടികൊണ്ട് സംഭവം പെൺകുട്ടി ആരോടും പറഞ്ഞില്ല. വീഡിയോ ദൃശ്യങ്ങൾകാട്ടി വീണ്ടും ഭീഷണിപ്പെടുത്തിയപ്പോഴാണ് പെൺകുട്ടി വിവരം പുറത്തു പറഞ്ഞത്. .

 വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിലെ അപ്പാർട്‌മെന്റിലെത്തിച്ചാണു പെൺകുട്ടിയെ പീഡിപ്പിച്ചത്. തൊട്ടുതാഴെയുള്ള ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയാണ് മാർച്ച് 31ന് ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്ന പെൺകുട്ടിക്കു കാറിൽ ലിഫ്റ്റ് നൽകിയത്. വഴിക്കുവച്ചു മറ്റു മൂന്നു പേർകൂടി കാറിൽ കയറി. ഭജൻപുരയിലെ അപ്പാർട്‌മെന്റിനു മുന്നിൽ കാർ നിർത്തിയ ഇവർ പെൺകുട്ടിയെ ബലമായി ഫ്‌ളാറ്റിലേക്കു കൊണ്ടുപോവുകയായിരുന്നു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ ആൺകുട്ടികൾ മൊബൈൽഫോണിൽ പകർത്തിയിരുന്നു. കഴിഞ്ഞദിവസം ഈ ദൃശ്യങ്ങൾ കാട്ടി വീണ്ടും തങ്ങളോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അല്ലാത്ത പക്ഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നാണ് പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടർന്നു പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ ഒളിവിലാണ്. പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ പീഡനങ്ങൾ നടക്കുന്ന സംസ്ഥാനം ഡൽഹിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP