Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയാഭ്യർഥന നിരസിച്ചു; പതിനാലുകാരിയെ ബലാത്സംഗം ചെയ്തശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു; മൃതദേഹം കനാലിൽ തള്ളി; കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് മുംബൈയിൽ; പിടിയിലായത് 25കാരൻ  

പ്രണയാഭ്യർഥന നിരസിച്ചു; പതിനാലുകാരിയെ ബലാത്സംഗം ചെയ്തശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചു; മൃതദേഹം കനാലിൽ തള്ളി; കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത് മുംബൈയിൽ; പിടിയിലായത് 25കാരൻ   

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പതിനാലു വയസുകാരിയെ ബലാത്സംഗം ചെയ്തശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു. മുംബൈയിലെ വീട്ടിൽനിന്ന് ഒക്ടോബർ ഒന്നിന് കാണാതായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ അജയ് ബൻവാഷി (25) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.സംഭവശേഷം പ്രതി മൃതദേഹം കനാലിൽ തള്ളുകയായിരുന്നു.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ഒക്ടോബർ രണ്ടിന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ ഫോണിലെ വിവരങ്ങൾ പരിശോധിച്ചാണ് പൊലീസ് ബൻവാഷിലേക്ക് എത്തിയത്. ഇയാളെ പലതവണ ചോദ്യം ചെയ്തതിൽനിന്നാണ് സത്യം പുറത്തുവന്നതെന്ന് പൊലീസ് അറിയിച്ചു.

ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി ഇതു നിഷേധിച്ചതിനെ തുടർന്ന് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ ശ്വാസം മുട്ടിച്ചാണ് പ്രതി കൊലപ്പെടുത്തിയതെന്നും കുപ്പികൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തതായും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP