Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശരിയത്ത് കോടതികൾ പോലെ ഹിന്ദു കോടതികളും വരുന്നു; രാജ്യത്തെ ആദ്യ ഹിന്ദു കോടതി മീററ്റിൽ രൂപീകരിച്ചു; ഹിന്ദു കോടതി രൂപീകരണത്തിന് അഖില ഭാരതീയ ഹിന്ദു മഹാസഭ; ആദ്യ ജഡ്ജിയായി നിയമിക്കപ്പെട്ടത് ദേശീയ സെക്രട്ടറിയായ പൂജ ശകുൻ പാണ്ഡെ

ശരിയത്ത് കോടതികൾ പോലെ ഹിന്ദു കോടതികളും വരുന്നു; രാജ്യത്തെ ആദ്യ ഹിന്ദു കോടതി മീററ്റിൽ രൂപീകരിച്ചു; ഹിന്ദു കോടതി രൂപീകരണത്തിന് അഖില ഭാരതീയ ഹിന്ദു മഹാസഭ; ആദ്യ ജഡ്ജിയായി നിയമിക്കപ്പെട്ടത് ദേശീയ സെക്രട്ടറിയായ പൂജ ശകുൻ പാണ്ഡെ

സ്വന്തം ലേഖകൻ

മിററ്റ്: ഇശ്ലാമിക ശരിഅത്ത് കോടതികൾ പോലെ രാജ്യത്ത് ഹിന്ദു കോടതികളും വരുന്നു. രാജ്യത്തെ ആദ്യ ഹിന്ദു കോടതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ രൂപീകരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്തു. അഖില ഭാരതീയ ഹിന്ദു മഹാസഭയാണ് ഹിന്ദു കോടതി രൂപീകരണത്തിന് പിന്നിൽ. ഹിന്ദു വിശ്വാസികളുടെ കാര്യങ്ങളിൽ ഇടപെടാനാണ് കോടതി ആരംഭിച്ചതെന്നാണ് വിശദീകരണം. മിററ്റിലുള്ള പാർട്ടി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ആദ്യ ജഡ്ജി ചുമതലയേറ്റതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ശരിയത്ത് കോടതികളുടെ നടത്തിപ്പിനെപ്പറ്റിയുള്ള ചില ചോദ്യങ്ങൾ തങ്ങൾ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നതായി അഖില ഭാരതീയ ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് അശോക് ശർമ പറഞ്ഞു. എല്ലാവർക്കും ഒരു ഭരണഘടന ആയിരിക്കണമെന്നും അതിനാൽ ശരിയത്ത് കോടതികൾ നിലനിൽക്കരുതെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് കത്തും എഴുതിയിരുന്നു.

ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഹിന്ദുക്കൾക്കും ഇത്തരമൊരു കോടതി ആരംഭിക്കുമെന്ന് കത്തിൽ വ്യക്തമാക്കിയിരുന്നു. അതിനാലാണ് ഇന്ന് ഇങ്ങനെ ഒരു കോടതി രൂപീകരിച്ചതെന്നും അശോക് ശർമ പറഞ്ഞു. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറിയായ പൂജ ശകുൻ പാണ്ഡെയാണ് ആദ്യ ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.

ജയിലുകൾ നിർമ്മിക്കുമെന്നും പരമാവധി ശിക്ഷ വധശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ഗാന്ധി ജയന്തി ദിനത്തിൽ കോടതിയുടെ നിമയങ്ങൾ പ്രഖ്യാപിക്കാനാണ് തീരുമാനം. അതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ചു ജഡ്ജിമാരെയും നവംബർ 15ന് നിയോഗിക്കുമെന്നും ശർമ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP