1 usd = 70.97 inr 1 gbp = 89.38 inr 1 eur = 78.29 inr 1 aed = 19.32 inr 1 sar = 18.92 inr 1 kwd = 233.60 inr

Oct / 2019
14
Monday

ഇടിമിന്നലേറ്റ് മരിച്ചെന്നു കരുതി; 52കാരനെ ചിതയിലേക്ക് എടുത്തു; കത്തിക്കുന്നതിന് തെട്ടു മുൻപ് ശവമഞ്ചത്തിൽ നിന്നും എഴുന്നേറ്റ് മധ്യവയസ്‌കൻ; ഭുവനേശ്വർ സ്വദേശിയുടെ രക്ഷപ്പെടൽ തലനാരിഴയ്ക്ക്

October 14, 2019

ഭുവനേശ്വർ; മരിച്ചെന്നു കരുതി സംസ്‌കാരച്ചടങ്ങുകൾ നടക്കുന്നതിനിടെ മധ്യവയസ്‌കൻ ശവമഞ്ചത്തിൽനിന്ന് എഴുന്നേറ്റു. ഭുവനേശ്വർ ഒഡീഷയിൽ നിന്നാണ് ശവമഞ്ചത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന മധ്യവയസ്‌കന്റെ വാർത്ത പുറത്തുവന്നത്. ചിതയിലേക്ക് വയ്ക്കുന്നതിന...

ഹരിയാനയിൽ ബിജെപിയുടെ പ്രകടനപത്രിക കർഷക ക്ഷേമത്തിന് പ്രാധാന്യം നൽകിക്കൊണ്ട്; കർഷകർക്കും പട്ടികജാതി വിഭാഗങ്ങൾക്കും 3 ലക്ഷം വരെ പലിശ രഹിത വായ്പ; കർഷക വായ്പ എഴുതിത്ത്തള്ളും; പെൺകുട്ടികൾക്ക് സഞ്ചരിക്കാൻ പിങ്ക് ബസ് സർവ്വീസ്; ഹരിയാനയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ എന്ന പേരിലുള്ള പ്രകടന പത്രികയുടെ ലക്ഷ്യം സമഗ്ര വികസനം

October 14, 2019

ഛണ്ഡീഗഡ്: കർഷക ക്ഷേമത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഹരിയാനയിൽ ബിജെപിയുടെ പ്രകടനപത്രിക. ഹരിയാനയെക്കുറിച്ചുള്ള സ്വപ്നങ്ങൾ എന്ന പേരിൽ പുറത്തിറക്കിയ പ്രകടനപ്രതികയിൽ സംസ്ഥാനത്തിന്റെ സമഗ്ര വികസനമാണ് ബിജെപി വാഗ്ദാനം ചെയ്യുന്നത്. ബിജെപി വർക്കിങ് പ്രസിഡന്റ് ജെ...

പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ പഴ്‌സും ഫോണും കവർന്നവരിൽ ഒരാൾ അറസ്റ്റിൽ; മുഖ്യപ്രതി പിടിയിലായത് 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ

October 13, 2019

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയുടെ പേഴ്സും മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ പിടിയിൽ. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. 100 പൊലീസുകാരെ 20 സംഘങ്ങളായി തിരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി പിടിയിലായത്. ശനിയാഴ്ച രാവിലെയാണ് മോദിയുടെ...

പതിനാറ്കാരിയെ പീഡിപ്പിച്ച അദ്ധ്യാപകനെതിരായ കേസ് പിൻവലിക്കാൻ പ്രിൻസിപ്പാളിന്റെ നിരന്തര ആവശ്യം; മാനസിക സമ്മർദ്ദം താങ്ങാനാകാതെ പിതാവ് തൂങ്ങി മരിച്ചത് ഇലക്ട്രിക് പോസ്റ്റിൽ

October 13, 2019

ഭോപ്പാൽ: ലൈംഗികാതിക്രമണത്തിന് വിധേയായ പെൺകുട്ടിയുടെ പിതാവ് ജീവനൊടുക്കിയത് മാനസ്സിക സമ്മർദ്ദം സഹിക്കാനാകാതെ. മകൾ പഠിക്കുന്ന സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പൽ ലൈംഗിക പീഡന പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമ്മർദ്ദം താങ്ങാനാവാതെയാണ് ഇയാൾ തൂങ്ങി മരി...

ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാറിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത് വിനയായി; നാലു ബ്രാന്റുകൾ താനുമായുള്ള കരാർ അവസാനിപ്പിച്ചു; മൂന്നു പരിപാടികൾ നഷ്ടമായി; തുറന്ന് പറഞ്ഞ് സ്വരഭാസ്‌കർ

October 13, 2019

മുംബൈ: നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നവരാണ് കലാകാരന്മാർ. അവരുടെ കരിയറിനെയും ഇത് ബാധിക്കാറുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നഷ്ടമായ അവസരങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് ന...

പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ച് മഹാത്മാഗാന്ധി ഹിന്ദി യൂണിവേഴ്‌സിറ്റി; വർധയിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയം പുറത്താക്കിയ ആറ് വിദ്യാർത്ഥികളെയും തിരിച്ചെടുത്തു

October 13, 2019

ഡൽഹി: പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരെ എടുത്ത നടപടികൾ പിൻവലിച്ച് മഹാത്മാഗാന്ധി ഹിന്ദി യൂണിവേഴ്‌സിറ്റി. വർധയിലെ മഹാത്മാഗാന്ധി അന്തരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എം.ജി.എ.എച്ച്.വി)യിലെ പുറത്താക്കിയ ആറ് വിദ്യാർത്ഥികളെയാണ് കോള...

തൊഴിൽ എവിടെയെന്ന് യുവാക്കൾ; ചന്ദ്രനിലേക്ക് നോക്കൂ എന്നു പറഞ്ഞ് മോദിയും അമിത്ഷായും സർക്കാർ; വിമർശനവുമായി രാഹുൽ ഗാന്ധി

October 13, 2019

ലാത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും മാധ്യമങ്ങളും ചേർന്ന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാക്കൾ തൊഴിലിനെക്കുറിച്ച് ചോദിക്കുമ്പോൾ അവരോട് ചന...

നാല് വർഷമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വിവാഹം കഴിക്കാം എന്ന ഉറപ്പിൽ; രണ്ടു തവണ ഗർഭഛിദ്രം നടത്തിയതും കാമുകന്റെ നിർബന്ധത്തിന് വഴങ്ങി; ഒടുവിൽ യുവതി പരാതിയുമായി എത്തിയതോടെ അർദ്ധരാത്രിയിൽ വിവാഹം കഴിച്ച് തടിയൂരി ദിനേഷ് കുമാറും

October 13, 2019

ലക്‌നൗ: നാല് വർഷമായി ലൈംഗികമായി ഉപയോഗിക്കുന്നു എന്ന് യുവതി പരാതി നൽകിയതോടെ അർദ്ധരാത്രിയിൽ പരാതിക്കാരിയെ വിവാഹം ചെയ്ത് ആരേപണ വിധേയനായ സർക്കാർ ഉദ്യേഗസ്ഥൻ. ഉത്തർപ്രദേശിലെ കുഷിനഗർ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ ദിനേഷ് കുമാറാണ് തനിക്കെതിരെ ലൈംഗിക പ...

ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെയെന്ന ചോദ്യവുമായി ഗുജറാത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ചോദ്യപേപ്പർ; 'സുഫാലം ശാല വികാസ് സങ്കുൽ' കൂട്ടായ്മ സംഘടിപ്പിച്ച പരീക്ഷയിലെ വിവാദ ചോദ്യങ്ങൾ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

October 13, 2019

അഹമ്മദാബാദ്: ഗുജറാത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളുടെ ചോദ്യപേപ്പറിൽ ഗാന്ധിജി എങ്ങനെയാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യം കടന്ന് കൂടിയത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. 'സുഫാലം ശാല വികാസ് സങ്കുൽ' എന്ന പേരിലുള്ള കൂട്ടായ്മയിലെ സ്...

അമ്മിക്കല്ല് കൊണ്ട് പെറ്റമ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തിയത് പതിനെട്ടുകാരിയായ മകൾ; എല്ലാ സഹായങ്ങളും ചെയ്ത് കൂടെ നിന്നത് സ്വന്തം ചേച്ചിയും; മൃതദേഹം കുളത്തിലെറിയാൻ ചുമതലപ്പെടുത്തിയത് കാമുകനെയും; പെൺമക്കളുടെ വഴിവിട്ട ബന്ധത്തെ എതിർത്ത കൽപ്പനയെ കൊലപ്പെടുത്തിയ വിവരം പുറംലോകം അറിയുന്നത് അയൽവാസികൾ പരാതി നൽകിയതോടെ

October 13, 2019

കൊൽക്കത്ത: ഭർത്താവ് മരിച്ചിട്ടും പൊന്നുപോലെ വളർത്തിയ പെൺമക്കൾ ഒടുവിൽ അമ്മയുടെ ഘാതകരായത് പ്രണയത്തെ എതിർത്തതിന്റെ പേരിൽ. പശ്ചിമബംഗാളിലെ ജിയാഗഞ്ച് സ്വദേശിനി കൽപന ദേയ് സർക്കാറിനെയാണ് രണ്ട് പെൺക്കൾ ചേർന്ന് കാലപ്പെടുത്തിയത്. സംഭവത്തിൽ കൽപ്പനയുടെ മക്കളായ ശ്...

പരമ്പരാഗത നൃത്തരൂപത്തിന് യുവതികൾ ഉപയോഗിച്ചത് വിഷപാമ്പുകളെ; സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ ഡാൻസുകാരികളെ അറസ്റ്റ് ചെയ്ത് പൊലീസും

October 13, 2019

അഹമ്മദാബാദ്: വിഷപാമ്പുകളുമായി നൃത്തം ചെയ്തതിന് 12 വയസുകാരി ഉൾപ്പെടെ മൂന്ന് സ്ത്രീകൾക്കെതിരെ നടപടിയുമായി ഗുജറാത്ത് പൊലീസ്. മൂർഖൻ പാമ്പുകളെ കയ്യിൽ പിടിച്ച് നൃത്തം ചെയ്ത രണ്ട് സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 12 വയസ്സുകാരി ഉൾപ്പടെ മൂന്ന് പേർക്കെതി...

ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും എന്ന് പറയാനുള്ള ധൈര്യം പ്രതിപക്ഷ പാർട്ടികൾക്കുണ്ടോ എന്ന് പ്രധാനമന്ത്രി; കശ്മീരും ലഡാക്കും രാജ്യത്തിന്റെ കിരീടമാണ്; പുതിയ ഇന്ത്യയുടെ ഊർജ്ജം മോദിയല്ല ജനങ്ങളുടെ വോട്ടാണെന്നും മഹാരാഷ്ട്രയിൽ നരേന്ദ്ര മോദി

October 13, 2019

മുംബൈ: കശ്മീരും ലഡാക്കും ഇന്ത്യയുടെ കിരീടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും എന്ന് പറയാനുള്ള ധൈര്യം പ്രതിപക്ഷപാർട്ടികൾക്കുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ജമ്മു കശ്മീരിന്റെ പേ...

ലോകത്തിൽ ഏറ്റവും സന്തുഷ്ടരായ മുസ്ലീങ്ങൾ ഇന്ത്യയിൽ; അതിന് കാരണം ഹിന്ദുക്കൾ; ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല.. അത് ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരുടെയും സംസ്‌ക്കാരമാണ്; മോഹൻ ഭാഗവത് പറയുന്നത്

October 13, 2019

ഭുവനേശ്വർ: ലോകത്തിൽ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലിംങ്ങൾ ഇന്ത്യയിലാണെന്ന് ആർഎസ്എസ് ചീഫ് മോഹൻ ഭാഗവത്. ഇതിന് കടപ്പെടേണ്ടാത് ഹൈന്ദവ സംസ്‌ക്കാരത്തിനോടാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല.. അത് ഇന്ത്യയിൽ ജീവിക...

കോൺഗ്രസ് അധ്യക്ഷനായി വീണ്ടും രാഹുൽ ഗാന്ധി എത്തണമെന്ന് സൽമാൻ ഖുർഷിത്; മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രസ്താവന രാഹുലിന്റെ ഇറങ്ങിപ്പോക്ക് പാർട്ടിയെ ശൂന്യതയിലേക്ക് തള്ളിവിട്ടെന്ന അഭിപ്രായം വിവാദമായതിന് പിന്നാലെ

October 13, 2019

ഡൽഹി: രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷനാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിത്. മാധ്യമങ്ങളും എതിരാളികളും രാഹുലിനെ രൂക്ഷ ഭാഷയിൽ വിമർശിക്കുകയാണ്. രാഹുൽ ഗാന്ധി നമ്മുടെ നേതാവാണ്. അദ്ദേഹം വീണ്ടും അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരണമെന്ന് ആഗ്രഹിക്കുന്...

ബിജെപി നേതാവിനെ വെടിവെച്ച് കൊന്നത് അജ്ഞാത സംഘം; കൊലപ്പെടുത്തിയത് ബൈക്ക് തടഞ്ഞ് നിർത്തിയ ഉടൻ

October 13, 2019

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ ഷഹരാൻ പൂരിൽ വെച്ച് ധാരാസിംഗിനെയാണ് കൊലപ്പെടുത്തിയത്. താമസസ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഇദ്ദേഹം സഞ്ചരിക്കുകയായിരുന്ന ബൈക്ക് വഴിയിൽ വെച്ച് രണ്ടംഗ സംഘ...

MNM Recommends