Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഎൻബി ഉൾപ്പടെ മൂന്ന് ബാങ്കുകൾ കൂടി ലയിപ്പിക്കുന്നു; പിഎൻബിയിൽ ലയിക്കുക ഓറിയന്റലും ആന്ധ്ര ബാങ്കും; 2018-19ൽ ലയനം പൂർത്തിയാകും

പിഎൻബി ഉൾപ്പടെ മൂന്ന് ബാങ്കുകൾ കൂടി ലയിപ്പിക്കുന്നു; പിഎൻബിയിൽ ലയിക്കുക ഓറിയന്റലും ആന്ധ്ര ബാങ്കും; 2018-19ൽ ലയനം പൂർത്തിയാകും

മുംബൈ: ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനത്തിനുശേഷം ഈ വർഷം അവസാനത്തോടെ ബാങ്കിങ് മേഖലയിൽ മറ്റൊരു ലയനത്തിനുകൂടി സർക്കാർ ഒരുങ്ങിയേക്കും.മൂന്നു പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, ആന്ധ്ര ബാങ്ക് എന്നിവയാകും ലയിച്ചൊന്നാകുക.

ചെറു ബാങ്കുകൾ ലയിപ്പിച്ച് ബാങ്കിങ് മേഖല ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഡിസംബർ 31നുമുമ്പായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സർക്കാർ തിരക്കിട്ട ചർച്ചകൾ നടത്തിവരുന്നതായാണ് റിപ്പോർട്ടുകൾ. ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയുടെ ലയനം സംബന്ധിച്ച തീരുമാനം സെപ്റ്റംബർ 17നാണ് സർക്കാർ പ്രഖ്യാപിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽതന്നെ ലയനം പൂർത്തിയാക്കി 2019 ഏപ്രിലിൽ ഒറ്റ ബാങ്കായി പ്രവർത്തനം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP