Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ വൻ ദുരന്തം ഒഴിവായത് യാത്രക്കാരുടെ ഭാഗ്യം ഒന്നു കൊണ്ട് മാത്രം; കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള ഇൻഡിഗോ വിമാനങ്ങളുടെ കൂട്ടയിടി ഒഴിവായത് സെക്കൻഡുകളുടെ വ്യത്യാസത്തിലെന്ന് റിപ്പോർട്ട്; രക്ഷപ്പെട്ടത് 328 യാത്രക്കാർ: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപം രണ്ട് വിമാനങ്ങൾ നേർക്കു നേർ എത്തിയതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു

ആ വൻ ദുരന്തം ഒഴിവായത് യാത്രക്കാരുടെ ഭാഗ്യം ഒന്നു കൊണ്ട് മാത്രം; കൊച്ചിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള ഇൻഡിഗോ വിമാനങ്ങളുടെ കൂട്ടയിടി ഒഴിവായത് സെക്കൻഡുകളുടെ വ്യത്യാസത്തിലെന്ന് റിപ്പോർട്ട്; രക്ഷപ്പെട്ടത് 328 യാത്രക്കാർ: ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപം രണ്ട് വിമാനങ്ങൾ നേർക്കു നേർ എത്തിയതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു

ബെംഗളൂരു: ലോകത്തെ തന്നെ ഞെട്ടിക്കുമായിരുന്ന ആ വൻ വിമാന ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ട് ഇൻഡിഗോ വിമാനങ്ങൾ എത്തിയപ്പോഴാണ് അധികൃതർ ആ ദുരന്തം തിരിച്ചറിഞ്ഞത് പോലും. ബാംഗ്ലൂർ വിമാനത്താവളത്തിന് സമീപം രണ്ട് ഇൻഡിഗോ വിമാനങ്ങളാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ നേർക്ക് നേർ എത്തിയത്. 

ബെംഗളൂരു  കൊച്ചി (6ഇ 6505), കോയമ്പത്തൂർ  ഹൈദരാബാദ് (6ഇ 779) വിമാനങ്ങളാണു ചൊവ്വാഴ്ച ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിനു സമീപം ദുരന്തത്തിനു തൊട്ടടുത്തെത്തിയത്. ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തിൽ (ടിസിഎഎസ്) നിന്ന് അപായസൂചന ലഭിച്ചതോടെ പൈലറ്റുമാർ ഉടൻ ദിശമാറ്റുകയായിരുന്നു. പൈലറ്റുമാരുടെ സമയോചിത ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഒരപു പക്ഷേ അത് വൻ ദുരന്തമായി മാറിയേനെ. കാരണം തൊട്ടടുത്ത് എത്തിയിരുന്നു ആ വിമാനങ്ങൾ.  

27,000 അടി ഉയരത്തിൽ നേർക്കുനേർ പറന്ന എയർബസ് എ320 വിമാനങ്ങൾ വെറും 200 അടി ഉയര വ്യത്യാസത്തിലാണു പറന്നുമാറിയത്. ഇവ തമ്മിലുള്ള അകലം എട്ടു കിലോമീറ്ററിൽ താഴെ മാത്രമുള്ളപ്പോഴായിരുന്നു അപകട മുന്നറിയിപ്പ്. ഈ ദൂരം താണ്ടാൻ സെക്കൻഡുകളേ ആവശ്യമുള്ളൂ. ഇരു വിമാനങ്ങളിലുമായി മലയാളികൾ ഉൾപ്പെടെ 328 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി വിമാനത്തിൽ 166 യാത്രക്കാരും ഹൈദരാബാദ് വിമാനത്തിൽ 162 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.  

 ചൊവ്വാഴ്ച ഉണ്ടായ സംഭഴത്തിൽ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് (എഎഐബി) അന്വേഷണം ആരംഭിച്ചു. സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. അതേസമയം വൻ ദുരന്തം ഒഴിവായത് ടിസിഎസിൽ അപായ സൂചന ലഭിച്ചതോടെയാണ്.

വിമാനത്തിൽ ഘടിപ്പിച്ച ട്രാൻസ്‌പോണ്ടറുകളാണു ടിസിഎഎസായി പ്രവർത്തിക്കുന്നത്. ഇവ ആകാശപരിധിയിലുള്ള മറ്റു ട്രാൻപോണ്ടറുകളുമായി സമ്പർക്കം പുലർത്തി അപകടം ഒഴിവാക്കും. എയർ ട്രാഫിക് കൺട്രോളിലെ (എടിസി) സിഗ്‌നലുകളിൽ നിന്നു സ്വതന്ത്രമായ സംവിധാനമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP