Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 112 ബിഎസ്എഫ് ജവാന്മാർ

രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 112 ബിഎസ്എഫ് ജവാന്മാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അർദ്ധ സൈനിക വിഭാഗമായ ബിഎസ്എഫിൽ 24 മണിക്കൂറിനിടെ രണ്ടുപേർക്ക് കൂടി കോവിഡ്. ഇതോടെ ബിഎസ്എഫിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 112 ആയി ഉയർന്നു. 296 ജവാന്മാർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ബിഎസ്എഫ് വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ പൊലീസുകാർക്ക് ഇടയിൽ വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. 24 മണിക്കൂറിനിടെ 87 പൊലീസുകാർക്കാണ് കോവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് പൊലീസുകാർക്ക് ഇടയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1758 ആയി ഉയർന്നു. നിലവിൽ 18 പൊലീസുകാർക്കാണ് മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. ഇതുവരെ 673 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP