Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നഗ്രോതയിൽ നടന്നത് ഉറിക്കു ശേഷം കണ്ട ശക്തമായ ഭീകരാക്രമണം; കൊല്ലപ്പെട്ടതു രണ്ട് സൈനിക ഓഫീസർമാർ ഉൾപ്പെടെ ഏഴു ജവാന്മാരെന്ന് ഔദ്യോഗിക സ്ഥിരീകരണം; മൂന്നു ഭീകരരെയും കൊലപ്പെടുത്തി ബന്ദികളാക്കിയവരെ മോചിപ്പിച്ചു; നോട്ടു നിരോധനത്തിൽ രാജ്യം നട്ടം തിരിയവെ അവസരം നോക്കി പാക്കിസ്ഥാന്റെ തിരിച്ചടി

നഗ്രോതയിൽ നടന്നത് ഉറിക്കു ശേഷം കണ്ട ശക്തമായ ഭീകരാക്രമണം; കൊല്ലപ്പെട്ടതു രണ്ട് സൈനിക ഓഫീസർമാർ ഉൾപ്പെടെ ഏഴു ജവാന്മാരെന്ന് ഔദ്യോഗിക സ്ഥിരീകരണം; മൂന്നു ഭീകരരെയും കൊലപ്പെടുത്തി ബന്ദികളാക്കിയവരെ മോചിപ്പിച്ചു; നോട്ടു നിരോധനത്തിൽ രാജ്യം നട്ടം തിരിയവെ അവസരം നോക്കി പാക്കിസ്ഥാന്റെ തിരിച്ചടി

ശ്രീനഗർ: ജമ്മു കശ്മീരിലെ നഗ്രോതയിൽ സൈനിക ക്യാമ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഓഫീസർമാരടക്കം ഏഴു ജവാന്മാർ കൊല്ലപ്പെട്ടു. തിരിച്ചടിയില മൂന്നു ഭീകരരെയും കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ഭീകരർ ബന്ദികളാക്കിയവരെ മോചിപ്പിക്കുകയും ചെയ്തു. നോട്ടു നിരോധനത്തിൽ രാജ്യം നട്ടം തിരിയവെയാണ് അവസരം നോക്കി പാക്കിസ്ഥാന്റെ തിരിച്ചടിയുണ്ടായിരിക്കുന്നത്.

മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണു മൂന്നു ഭീകരരെ വധിച്ചത്. രണ്ടു സ്ത്രീകളെയും രണ്ടു കുട്ടികളെയും 12 സൈനികരെയുമാണു ഭീകരർ ബന്ദികളാക്കി വച്ചിരുന്നത്. ഇവരെയും നീണ്ട ഏറ്റുമുട്ടലിനൊടുവിൽ രക്ഷപ്പെടുത്തി.

നഗ്രോതയിൽ ശ്രീനഗർ-ജമ്മു ദേശീയ പാതക്ക് സമീപമുള്ള താത്ക്കാലിക സൈനിക താവളത്തിന് അടുത്താണ് ചൊവ്വാഴ്ച പുലർച്ചെ ഭീകരാക്രണമുണ്ടായത്. ആക്രമണത്തെ തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ചിരുന്നു. എട്ടുമണിക്കൂറാണു പോരാട്ടം നടന്നത്. ജമ്മുവിൽ നിന്നു 15 കിലോമീറ്റർ മാത്രം അകലെയാണ് ആക്രമണം നടന്ന നഗ്രോത. സൈന്യം വധിച്ച ഭീകരരിൽ നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു.

ശ്രീനഗർ-ജമ്മു പാതയിൽ കനത്ത സുരക്ഷയാണ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. ഭീകരർ സൈനിക താവളത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ് നുഴഞ്ഞു കയറുകയായിരുന്നു. അതിനു ശേഷം ക്യാമ്പിന് നേരെ വെടിവച്ചു.

മൂന്ന് പേരടങ്ങടങ്ങിയ സംഘമാണ് ആക്രണം നടത്തിയത്. ആക്രമണത്തെ തുടർന്നു പ്രദേശത്ത് കനത്ത കാവലും ഏർപ്പെടുത്തിയിരുന്നു. സ്‌കൂളുകൾക്ക് അവധിയും നൽകി.

അതിനിടെ ഇന്നുരാവിലെ നടന്ന മറ്റൊരു സംഭവത്തിൽ ജമ്മുവിലെ രാംഗറയിൽ നുഴഞ്ഞ് കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തടഞ്ഞു. സൈന്യവും ഭീകരരുമായി മണിക്കൂറുകളോളം വെടിവെപ്പുമുണ്ടായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉറി ഭീകരാക്രമണത്തിനു ശേഷം രാജ്യം നടുങ്ങിയ മറ്റൊരു സംഭവമാണ് നഗ്രോതയിലും. നോട്ടുനിരോധന വിഷയത്തിൽ രാജ്യത്തെ ജനങ്ങൾ കടുത്ത പ്രതിസന്ധിയിലായിരിക്കെയാണു ഭീകരാക്രമണവും ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP