Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുന്നു 20 രൂപയുടെ നാണയം; പുതിയ നാണയത്തിന് 12 കോണുകൾ; തീരുമാനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ

വരുന്നു 20 രൂപയുടെ നാണയം; പുതിയ നാണയത്തിന് 12 കോണുകൾ; തീരുമാനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇന്ത്യയിൽ 20 രൂപയുടെ നാണയം വരുന്നു. നാണയമിറക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനം വന്നിരിക്കുകയാണ്. 12 കോണുകളുള്ള രൂപത്തിലായിരിക്കും നാണയം. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് പുതിയ നാണയത്തെക്കുറിച്ചുള്ള വിവരങ്ങൾ.രണ്ടു നിറത്തിലാകും 27 മില്ലീ മീറ്റർ നീളത്തിലുള്ള നാണയം പുറത്തിറങ്ങുക. നാണയത്തിന്റെ പുറത്തുള്ള വൃത്തം 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ഉപയോഗിച്ചാവും നിർമ്മിക്കുക.

നടുവിലെ ഭാഗത്തിന് 75 ശതമാനം ചെമ്പും 20 ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ഉപയോഗിക്കും. 10 രൂപ നാണയം ഇറങ്ങി 10 വർഷം തികയുന്ന സമയത്താണ് പുതിയ 20 രൂപ നാണയമിറക്കാനുള്ള സർക്കാർ തീരുമാനം. നോട്ടുകളെ അപേക്ഷിച്ച് നാണയങ്ങൾ ദീർഘകാലം നിലനിൽക്കുമെന്ന വിലയിരുത്തലിലാണ് നാണയം പുറത്തിറക്കുന്നതെന്ന് റിസർവ് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP