Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹി കൂട്ടബലാത്സംഗത്തിനു സമാനമായി ബിഹാറിലും കൊടുംക്രൂരത; തോക്കും മരക്കഷണങ്ങളും ഉപയോഗിച്ച് ആന്തരിക അവയവങ്ങൾ തകർത്തു; ലൈംഗിക അതിക്രമത്തിന് ഇരയായ 21കാരി ഗുരുതരാവസ്ഥയിൽ

ഡൽഹി കൂട്ടബലാത്സംഗത്തിനു സമാനമായി ബിഹാറിലും കൊടുംക്രൂരത; തോക്കും മരക്കഷണങ്ങളും ഉപയോഗിച്ച് ആന്തരിക അവയവങ്ങൾ തകർത്തു; ലൈംഗിക അതിക്രമത്തിന് ഇരയായ 21കാരി ഗുരുതരാവസ്ഥയിൽ

പട്‌ന: ഡൽഹി സംഭവത്തെ ഓർമിപ്പിച്ചു ബിഹാറിലും കൂട്ടബലാത്സംഗം. 21 വയസുകാരിയാണു കൊടുംക്രൂരതയ്ക്ക് ഇരയായത്.

ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. തോക്കും മരക്കഷണങ്ങളും ഉപയോഗിച്ചു പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ തകർത്തതായാണു പുറത്തുവരുന്ന റിപ്പോർട്ട്.

ബീഹാറിലെ മോട്ടിഹാരിയിലാണു സംഭവം. കൂട്ടബലാൽസംഗത്തിനൊടുവിൽ പെൺകുട്ടിയെ റോഡരകിൽ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. പെൺകുട്ടി മോട്ടിഹാരിയിലെ പ്രാദേശിക ആശുപത്രിയിൽ ചികൽസയിലാണ്.

കൂട്ട ബലാൽസംഗത്തിനു ശേഷമാണു പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പിസ്റ്റളും തടി കഷണങ്ങളും കടത്തി ക്രൂരമായി മുറിവേൽപ്പിച്ചു. ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കുന്ന രീതിയിൽ ഗുരുതരമായാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്.

പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ പേരും വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. മോട്ടിഹാരി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പ്രതികളിൽ ഒരാളെന്ന് സംശയിക്കപ്പെടുന്ന സമയുള്ള നേരത്തെ പെൺകുട്ടിയെ ഉപദ്രവിക്കാനും അപമാനിക്കാനും ശ്രമിച്ചിരുന്നു. പെൺകുട്ടിയെ ഒരു വീഡിയോ ക്ലിപ് ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും ലൈംഗിക ചൂഷണത്തിനും ഇയാൾ ശ്രമിച്ചിരുന്നു. എന്നാൽ ഒരു തവണ ഇത്തരത്തിൽ അക്രമത്തിന് മുതിർന്ന ഇയാളെ പെൺകുട്ടി ബ്ലേഡ് ഉപയോഗിച്ച് പ്രതിരോധിച്ചതായും വാർത്തകളുണ്ട്.

ഇതിനു പ്രതികാരമെന്ന തരത്തിലാണ് കൂട്ടുകാരുമൊത്ത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. 2012ലെ ഡൽഹി കൂട്ട ബലാൽസംഗം പോലെ അതി ക്രൂരമായ സംഭവമാണ് മോട്ടിഹാരിയിലും നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP