Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹാഘോഷം കൊഴിപ്പിക്കാൻ ദമ്പതികൾ ഓർഡർ ചെയ്തത ജാക്ക് ഡാനിയലിന്റെ ബാരൽ; പ്രത്യേകം കസ്റ്റമൈസ് ചെയ്ത 225 കുപ്പികൾക്ക് വില എട്ട് ലക്ഷം രൂപ; പേഴ്‌സണൽ കളക്ഷൻ പ്രോഗ്രാം വഴി മദ്യം ഇറക്കുമതി ചെയ്യുന്ന ആദ്യ ഇന്ത്യക്കാരായി മാറിയത് മുംബൈയിലെ വധൂവരന്മാർ

വിവാഹാഘോഷം കൊഴിപ്പിക്കാൻ ദമ്പതികൾ ഓർഡർ ചെയ്തത ജാക്ക് ഡാനിയലിന്റെ ബാരൽ; പ്രത്യേകം കസ്റ്റമൈസ് ചെയ്ത 225 കുപ്പികൾക്ക് വില എട്ട് ലക്ഷം രൂപ; പേഴ്‌സണൽ കളക്ഷൻ പ്രോഗ്രാം വഴി മദ്യം ഇറക്കുമതി ചെയ്യുന്ന ആദ്യ ഇന്ത്യക്കാരായി മാറിയത് മുംബൈയിലെ വധൂവരന്മാർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ; വിവാഹത്തിന് പിന്നാലെ നടന്ന ആഘോഷം കൊഴിപ്പിക്കാൻ സൽക്കാരത്തിൽ മദ്യം ഒഴുക്കി ദമ്പതികൾ. മുംബൈയിലെ വധൂവരന്മാർ ഓർഡർ ചെയ്തത് പ്രത്യേകം കസ്റ്റമൈസ് ചെയ്ത ജാക്ക് ഡാനിയൽ വിസ്‌ക്കി കുപ്പികളാണ്. മുംബയിൽ താമസിക്കുന്ന ഉദിതും സായ്‌ലീയുമാണ് തങ്ങളുടെ വിവാഹത്തിനെത്തുന്നവരെ ലഹരിയിൽ ആറാടിക്കാനായി എട്ട് ലക്ഷം രൂപ(10,000 ഡോളർ) വിലയുള്ള കസ്റ്റമൈസ്ഡ് ജാക്ക് ഡാനിയൽ ബാരൽ ഓർഡർ ചെയ്തത്.ജാക്ക് ഡാനിയലിന്റെ പേഴ്‌സണൽ കളക്ഷൻ പ്രോഗ്രാം വഴിയാണ് ഇത്രയധികം മദ്യം വധൂവരന്മാർ ഇറക്കുമതി ചെയ്തത്.

ഇതോടെ ഈ പ്രോഗ്രാമിലൂടെ മദ്യം ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ ഇന്ത്യക്കാരായി ഇരുവരും മാറിയിരിക്കുകയാണ്.ഒരു ബാരലിൽ 200 മുതൽ 225 കുപ്പികളാണ് ഉണ്ടാകുക. മാത്രമല്ല കസ്റ്റമൈസ് ചെയ്ത ജാക്ക് ഡാനിയലിന്റെ കുപ്പികളിലുള്ള മദ്യത്തിന് സാധാരണ ജാക്ക് ഡാനിയൽ വിസ്‌ക്കിയുടെ രുചിയായിരിക്കില്ല ഉണ്ടാകുക.കസ്റ്റമറിന്റെ താത്പര്യം അനുസരിച്ച് മദ്യത്തിന്റെ രുചിയിലും, വീര്യത്തിലും കുപ്പിയുടെ രൂപത്തിലും കമ്പനി മാറ്റം വരുത്തിയാണ് ബാരൽ എത്തിച്ചുനൽകുക.

മദ്യക്കുപ്പിയിൽ നൽകിയിരിക്കുന്ന ലോഗോയിലും മാറ്റമുണ്ടാകും. ഇതോടൊപ്പം പ്രത്യേക സന്ദേശവും ഉപഭോതാവിനായി കമ്പനി ഉൾപ്പെടുത്തിയിരിക്കും.ഇത് കാരണമാണ് നികുതി ഉൾപ്പെടെ ഇത്രയും തുക ബാരലിന് ചെലവാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട അതിഥികൾക്കാണ് ഈ മദ്യക്കുപ്പികൾ സായ്‌ലീയും ഉദിതും നൽകുക. ബാക്കിയുള്ള മദ്യം ബാച്ചിലർ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾക്കായാണ് ഉപയോഗിക്കുക. നവംബർ 14നാണ് ഇരുവരുടെയും വിവാഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP