Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക് ഹൈക്കമീഷനിൽ സുരക്ഷാ വീഴ്ച; ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമീഷനിൽ സമർപ്പിച്ച 23 ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകൾ കാണാതായി; നഷ്ടപ്പെട്ടത് കർതാപുർ സാഹിബ് സിഖ് ഗുരുദ്വാര സന്ദർശിക്കുന്നതിന് അനുമതി തേടി സമർപ്പിച്ച പാസ്‌പോർട്ടുകൾ

പാക് ഹൈക്കമീഷനിൽ സുരക്ഷാ വീഴ്ച; ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമീഷനിൽ സമർപ്പിച്ച 23 ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകൾ കാണാതായി; നഷ്ടപ്പെട്ടത് കർതാപുർ സാഹിബ് സിഖ് ഗുരുദ്വാര സന്ദർശിക്കുന്നതിന് അനുമതി തേടി സമർപ്പിച്ച പാസ്‌പോർട്ടുകൾ

ന്യൂഡൽഹി: പാക്കിസ്ഥാൻ ഹൈക്കമീഷനിൽ സമർപ്പിച്ച 23 ഇന്ത്യക്കാരുടെ പാസ്‌പോർട്ടുകൾ കാണാതായി. ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമീഷനിലാണ് സംഭവം. സിഖുകാരുടെ പാസ്‌പോർട്ടുകളാണ് കാണാതായത്. ഇവർ പൊലീസിൽ പരാതി നൽകി. പാക്കിസ്ഥാനിലെ കർതാപുർ സാഹിബ് സിഖ് ഗുരുദ്വാര സന്ദർശിക്കുന്നതിന് അനുമതി തേടി കഴിഞ്ഞ മാസം സമർപ്പിച്ച പാസ്‌പോർട്ടുകളാണ് നഷ്ടപ്പെട്ടത്. 

പാസ്‌പോർട്ട് നഷ്ടപ്പെട്ട സംഭവം പാക് ഹൈക്കമീഷൻ ഉദ്യോഗസ്ഥരുെട ഭാഗത്തു നിന്നുള്ള വലിയ സുരക്ഷാ വീഴ്ചയാണ്. പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പാസ്‌പോർട്ടുകൾ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

അതേസമയം, പാസ്‌പോർട്ട് നഷ്ടപ്പെട്ടത് ഡൽഹി ആസ്ഥാനമായ ട്രാവൽ ഏജന്റിനുണ്ടായ വീഴ്ചയാണെന്നും അതിൽ യാതൊരു പങ്കുമില്ലെന്നും പാക്കിസ്ഥാൻ അറിയിച്ചു. ഗുരു നാനാക് ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ നവംബർ 21നും 30നും ഇടയിൽ 3800 സിഖ് തീർത്ഥാടകർക്ക് പാക്കിസ്ഥാൻ വിസ അനുവദിച്ചിരുന്നു.പാസ്‌പോർട്ടുകൾ കാണാതായതിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP