Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാംദേവിനും പതഞ്ജലിക്കും തിരിച്ചടി; കഴിഞ്ഞവർഷം പുറത്തിറക്കിയ 25 പരസ്യങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്; പരാതി ലഭിച്ചത് 33 പരസ്യങ്ങൾക്കെതിരേയെന്നും അഡ്‌വർട്ടൈസിങ് സ്റ്റാൻഡാർഡ് കൗൺസിൽ

രാംദേവിനും പതഞ്ജലിക്കും തിരിച്ചടി; കഴിഞ്ഞവർഷം പുറത്തിറക്കിയ 25 പരസ്യങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്; പരാതി ലഭിച്ചത് 33 പരസ്യങ്ങൾക്കെതിരേയെന്നും അഡ്‌വർട്ടൈസിങ് സ്റ്റാൻഡാർഡ് കൗൺസിൽ

ന്യൂഡൽഹി: യോഗഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി അയുർവേദ് ലിമിറ്റഡ് ഉത്പ്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള 25 പരസ്യങ്ങൾ തെറ്റിദ്ധാരണ ജനിപ്പിക്കുന്നവ. പരസ്യ വ്യവസായ മേഖലയുടെ നിയന്ത്രണത്തിനുള്ള സ്വയംഭരണ സ്ഥാപനമായ അഡൈ്വർട്ടൈസിങ് സ്റ്റാൻഡാർഡ് കൗൺസിൽ ഓഫ് ഇന്ത്യ(എ എസ് സി ഐ)യാണ് പതഞ്ജലിയുടെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കണ്ടെത്തിയത്.

2015 ഏപ്രിലിനും 2016 ജൂലൈയ്ക്കും ഇടയ്ക്ക് പതഞ്ജിലിയുടെ 33 പരസ്യങ്ങൾക്കെതിരേയാണു പരാതി ഉയർന്നത്. ഭക്ഷണസാധനങ്ങൾ, പാനീയങ്ങൾ, ആരോഗ്യപരമായ ഉത്പന്നങ്ങൾ തുങ്ങിയവയുമായി ബന്ധപ്പെട്ട് ടെലിവിഷനിലും അച്ചടി മാദ്ധ്യമങ്ങളിലും വന്ന പരസ്യങ്ങളിലും ഉത്പന്നങ്ങളുടെ പായ്ക്കറ്റിൽ നല്കിയിരിക്കുന്ന വിശദാംശങ്ങളും സംബന്ധിച്ചാണ് പരാതി ഉയർന്നത്. ഇതിൽ 25 എണ്ണം എസ് എസ് സി ഐയുടെ മാനദണ്ഡങ്ങൾക്കു വിരുദ്ധമാണെന്നാണു കണ്ടെത്തിയത്. പതഞ്ജലി ഇറക്കുന്ന ദന്ത് കാന്തിയെന്ന ഉത്പന്നം അടക്കമുള്ളവയുടെ പരസ്യങ്ങളിലായിരുന്നു തെറ്റിദ്ധരിപ്പിക്കുന്ന വിശദാംശങ്ങൾ ഉണ്ടായിരുന്നത്.

2013നും 2016നും ഇടയ്ക്ക് ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ മാത്രം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന 500 പരസ്യ സംഭവങ്ങൾ നടന്നതായാണ് എ എസ് സി ഐ കണ്ടെത്തിയത്. ഉപഭോക്തൃ നിയമം അനുസരിച്ച് ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തെറ്റായ കച്ചവടരീതിയാണ്. ഇതിനെതിരേ ഉപഭോക്താവിന് ഉപഭോക്തൃ കോടതികളെ സമീപിക്കാം. പരാതി ശരിയാണെന്നു കോടതിക്കു ബോധ്യപ്പെട്ടാൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യം പരസ്യത്തിൽനിന്നു നീക്കം ചെയ്യാനോ, ഉത്പന്നം തന്നെ പിൻവലിക്കാനോ ആവശ്യപ്പെടാം.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരായ പരാതികൾ രേഖപ്പെടുത്താനായി കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് അടുത്തിടെ വെബ്‌സൈറ്റ് ആരംഭിച്ചിരുന്നു. 2015 മാർച്ചിനും 2016 മാർച്ചിനും ഇടയ്ക്ക് 1046 പരാതികളാണ് വെബ്‌സൈറ്റിൽ രേഖപ്പെടുത്തപ്പെട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP