Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായി 26കാരിയയ അദ്ധ്യാപിക ഒളിച്ചോടി; മകനെ തിരികെ ലഭിക്കണമെന്ന പരാതിയുമായി പിതാവ് പൊലീസ് സ്റ്റേഷനിൽ; കഴിഞ്ഞ ഒരു വർഷമായി മകനുമായി അദ്ധ്യാപിക അടുപ്പത്തിലെന്ന് കുട്ടിയുടെ പിതാവ്; ഒളിച്ചോടാൻ പദ്ധതിയിട്ടിയിരുന്നതായും പിതാവിന്റെ മൊഴി; ഒളിച്ചോടിയ ടീച്ചറേയും ശിഷ്യനേയും തപ്പി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: എട്ടാം ക്ലാസ് വിദ്യാർത്ഥിയുമായി 26കാരിയയ അദ്ധ്യാപിക ഒളിച്ചോടി. പരാതിയുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തിയതോടെയാണ് വാർത്ത പുറം ലോകം അറിഞ്ഞത്. ഗുജറാത്തിലെ ഗാന്ധി നഗറിലാണ് സംഭവം.

എട്ടാംക്ലാസിൽ പഠിക്കുന്ന മകനെ 26 കാരിയായ ടീച്ചർ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയെന്നാണ് സർക്കാർ ഉദ്യോഗസ്ഥനായ പിതാവ് നൽകിയ പരാതിയിൽ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നാല് മണി മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. ഒപ്പം ക്ലാസ് ടീച്ചറിനെയും കാണാതായി. ഇതേ തുടർന്നാണ് പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കഴിഞ്ഞ ഒരു വർഷമായി വിദ്യാർത്ഥിയും ടീച്ചറും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. തങ്ങളുടെ ബന്ധം വീട്ടിൽ അംഗീകരിക്കില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് രണ്ട് പേരും ഒളിച്ചോടാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മകനെ കാണാനില്ലെന്ന വിവരം അറിയുന്നതെന്നും പരാതിയിൽ പറയുന്നു. ടീച്ചറുടെ വീട്ടിൽ അന്വേഷിച്ചപ്പോൾ അവരെയും കാണാനില്ലായിരുന്നു.

ഇത്തരം സംഭവങ്ങൾ അപൂർവ്വമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP