Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബലാകോട്ട് കേന്ദ്രമായി തീവ്രവാദപ്രവർത്തനങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുന്നു: ഇരുപതിലധികം ഭീകരർക്ക് പരിശീലനം നൽകി ജെയ്ഷെ മുഹമ്മദ്; പരിശീലനം പൂർത്തിയാക്കി ഭീകരർ ഇന്ത്യയിലേക്ക് നീങ്ങുമെന്ന് വിവരം; രാജ്യത്ത് വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ബലാകോട്ട് കേന്ദ്രമായി തീവ്രവാദപ്രവർത്തനങ്ങൾ കൂടുതൽ ശക്തി പ്രാപിക്കുന്നു: ഇരുപതിലധികം ഭീകരർക്ക് പരിശീലനം നൽകി ജെയ്ഷെ മുഹമ്മദ്; പരിശീലനം പൂർത്തിയാക്കി ഭീകരർ ഇന്ത്യയിലേക്ക് നീങ്ങുമെന്ന് വിവരം; രാജ്യത്ത് വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ബലാകോട്ട്: ഇന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജെയ്ഷ മുഹമ്മദ് തീവ്രവാദ സംഘനയാണ് ഇത്തരത്തിൽ മുന്നൊരുക്കം നടത്തുന്നതായി റിപ്പോർട്ടുകൾ വരുന്നത്. ഇതിനായി ഇരുപതിലധികം ഭീകരർക്ക് പ്രത്യേകം പരിശീലനം നൽകുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജെയ്ഷെ മുഹമ്മദ് തീവ്രവാദ സംഘടന ഇന്ത്യയ്ക്കെതിരെയുള്ള നീക്കത്തിനായി ഇരുപതിലധികം തീവ്രവാദികൾക്ക് പരിശീലനം നൽകുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഉണ്ടായ വ്യോമാക്രമണത്തിനു ശേഷം ബലാകോട്ട് കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാകുന്നു എന്നും ഇത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും രഹസ്യാന്വേഷണ വിവരം നൽകുന്നത്.

പുൽവാമ ആക്രമണത്തിന് പുറകിൽ പ്രവർത്തിച്ച ജെയ്ഷെ ഭീകരനെയും സംഘത്തെയും ഇന്ത്യൻ വ്യോമസേന ലക്ഷ്യമിട്ടിരിക്കുകയാണ്. മൗലാന മസൂദ് അസ്ഹറിന്റെ ബന്ധു കൂടിയായ യൂസഫ് അസറിന്റെ നേതൃത്വത്തിലാണ് ഭീകരവാദ പരിശീലനങ്ങൾ നടക്കുന്നതെന്നാണ് വിവരം. പുതിയ നീക്കത്തിന് പിന്നിൽ ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണമാണ് ലക്ഷ്യമെന്ന് എന്നും വിവരമുണ്ട്. 27 പേരിൽ 8 പേർ പാക് അധീനതയിലുള്ള കാശ്മീരികളാണ്. അവർക്ക് പഞ്ചാബിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള രണ്ട് പേരാണ് ട്രെയിനിങ് നൽകുന്നത്. 3 പേർ അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണ്. ഈ ആഴ്ച തന്നെ പരിശീലനം പൂർത്തിയായി ഇന്ത്യക്കെതിരെയുള്ള ആക്രമണത്തിന് അവർ തയ്യാറാകുമെന്നും വിവരമുണ്ട്. ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തുമ്പോഴും 300 ൽ കൂടുതൽ ആളുകളെ പരിശീലിപ്പിച്ചിരുന്നതായും വാർത്തയുണ്ടായിരുന്നു.

ജനുവരി 22 ന് അബ്ദുൾ റൗഫ് ഉൾപ്പെടെ 40 ഓളം ജെയ്ഷെ പ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോഴും തീവ്രവാദ ആക്രമണത്തിനുള്ള ഒരുക്കങ്ങൾ നടന്നിരുന്നു. 2019 ഫെബ്രുവരി 26 ന് ബാലകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം ഇമ്രാൻ ഖാൻ ഭരണകൂടത്തിന്റെ വിജയമായി അവതരിപ്പിക്കുന്നതിനായി ഒരു ക്യാമ്പയിൻ പ്രചാരണവും അനുബന്ധമായി ആരംഭിചിരുന്നു. രാഷ്ട്രീയ, സൈനിക നേതൃത്വത്തിലുള്ള പൊതുജനവിശ്വാസം ഉയർത്തുക, കശ്മീരികളുടെ മനോവീര്യം തകർക്കുക, ബാലകോട്ടിനെയും കശ്മീരിനെയും കുറിച്ചുള്ള ഇന്ത്യൻ വിവരണത്തെ ചെറുക്കുക, ആഗോള സമാധാനത്തിന് ഭീഷണിയായി ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കുക എന്നിവയാണ് ഇത്തരമൊരു പ്രചാരണത്തിന്റെ ലക്ഷ്യം. പാക്കിസ്ഥാനിൽ ഇപ്പോഴും സജീവമായിരിക്കുന്ന ജെയ്ഷെ, ലഷ്‌കറെ തയ്ബ എന്നി ഭീകരസംഘടനകൾ ഇന്ത്യൻ സൈന്യം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏറ്റുമുട്ടുന്നുണ്ട്. 102 ൽപരം ഭീകരർ ഇപ്പോഴും കശ്മീർ താഴ്‌വരകളിൽ സജീവമാണെന്നാണ് ഔദ്യോഗിക വിവരം ലഭിക്കുന്നത്.

ബാലക്കോട്ട് ആക്രമണത്തിൽ ഇന്ത്യയുടെ സൈനിക വിമാനം പിടിച്ചെടുത്തു വിങ് കമാണ്ടർ അഭിനന്ദൻ വർത്തമാനനെ ബന്ദിയാക്കിയത് പാക്കിസ്ഥാന്റെ വിജയമായി മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. സമാധാനത്തിനു വേണ്ടിയാണ് പാക്കിസ്ഥാൻ നിലകൊള്ളുന്നത് പറയുന്നതെങ്കിലും യുദ്ധത്തിനും തയ്യാറാണ് എന്ന സന്ദേശമാണ് മാധ്യമങ്ങൾ വഴി ഇമ്രാൻ ഖാൻ സർക്കാർ നൽകുന്നത്. ഇന്ത്യയ്ക്കെതിരെയുള്ള ഈ നീക്കത്തെ അതീവ ജാഗ്രതയോടെയാണ് ഇന്ത്യൻ സൈന്യം നോക്കുന്നത്. ഒരു ആക്രമണത്തെ ചെറുക്കൻ വേണ്ട മുൻകരുതലുകളും ശക്തിയും ഇന്ത്യൻ സൈന്യം സംഭരിച്ചു വരികയാണെന്ന് കരസേന മേധാവി വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP