Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടു മാസം നീണ്ട തെരച്ചിലിലും വിവരമൊന്നുമില്ല; ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിലെ മുഴുവൻ യാത്രക്കാരും മരിച്ചതായി കണക്കാക്കണമെന്നു സേന; കാണാതായതു രണ്ടു മലയാളികൾ ഉൾപ്പെടെ 29 പേരെ

രണ്ടു മാസം നീണ്ട തെരച്ചിലിലും വിവരമൊന്നുമില്ല; ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിലെ മുഴുവൻ യാത്രക്കാരും മരിച്ചതായി കണക്കാക്കണമെന്നു സേന; കാണാതായതു രണ്ടു മലയാളികൾ ഉൾപ്പെടെ 29 പേരെ

ന്യൂഡൽഹി: രണ്ടുമാസം മുമ്പു ബംഗാൾ ഉൾക്കടലിൽ കാണാതായ ഇന്ത്യൻ വ്യോമസേന എഎൻ-32 വിമാനത്തിലെ യാത്രികർ മരിച്ചതായി കണക്കാക്കണമെന്ന് വ്യോമസേന. തെരച്ചിലിൽ വിവരമൊന്നും ലഭിക്കാതിരുന്നതോടെയാണ് വ്യോമസേനയുടെ അറിയിപ്പു വന്നത്.

ജൂലൈ 22ന് ചെന്നൈയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്ക് യാത്ര തിരിച്ച വിമാനത്തിലുണ്ടായിരുന്നത് 29 പേരാണ്. വിമാനത്തിന് വേണ്ടി രണ്ട് മാസത്തോളമായി നടത്തി വരുന്ന തെരച്ചിലിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാതെ വന്നതോടെയാണ് യാത്രികർ രക്ഷപ്പെടാനുള്ള സാധ്യത ഇല്ലയെന്നതിലേക്ക് വ്യോമസേന എത്തിയത്. രണ്ടു മലയാളികളും കാണാതായവരുടെ കൂട്ടത്തിലുണ്ട്.

വ്യോമസേന അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളെ വിവരമറിയിക്കാനുള്ള തീരുമാനത്തിലേക്ക് വ്യോമസേന എത്തിയത്. വ്യോമസേന അന്വേഷണ സമിതി സാഹചര്യ തെളിവുകളുടെ അടിസ്ഥആനത്തിലാണ് എഎൻ-32 വിമാനത്തിലെ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മരിച്ചിരിക്കാനാണ് സാധ്യത എന്ന് കണ്ടെത്തിയത്. കഠിന വേദനയോടെ ഈ നിഗമനം അന്വേഷണ സമിതി നിങ്ങളെ അറിയിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് തുടങ്ങുന്ന സന്ദേശം വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറി. ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങൾ മുന്നോട്ട് നീക്കാൻ കുടുംബാംഗങ്ങൾ ശ്രമിക്കണമെന്നും അറിയിപ്പ് സൂചിപ്പിക്കുന്നു. തെരച്ചില് തുടരുമെന്ന ഉറപ്പും സേന നല്കുന്നുണ്ട്.

സൈനികരടക്കം 29 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കോഴിക്കോട് കക്കോടി സ്വദേശിയായ വിമൽ(30), കാക്കൂർ സ്വദേശി സജീവ് കുമാർ (37) എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികൾ. ചെന്നൈയിലെ തംബാരം വ്യോമതാവളത്തിൽ നിന്ന് ജൂലൈ 22 വെള്ളിയാഴ്ച രാവിലെ 8.30ന് യാത്ര തിരിച്ച വ്യോമസേന വിമാനം എഎൻ 32 പറന്നുയർന്നതിന് അൽപ സമയങ്ങൾക്ക് ശേഷം റഡാറിൽ നിന്ന് കാണാതാവുകയായിരുന്നു. 11.45ന് പോർട്ട്ബ്ലെയറിൽ എത്തേണ്ടിയിരുന്ന വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. വിമാനത്തിൽ നിന്ന് അവസാന സന്ദേശം ലഭിച്ചത് പറന്നുയർന്നതിന് ശേഷം 15ആം മിനിറ്റിലാണെന്ന് അധികൃതർ പറയുന്നു. 9.12 ഓടെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായി. ചെന്നൈയിൽ നിന്ന് 280 കിലോ മീറ്റർ കിഴക്കായിരുന്നു ആ സമയത്ത് വിമാനത്തിന്റെ സ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP