Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഷ വാതകം കൊണ്ട് ബുദ്ധിമുട്ടുന്ന രാജ്യതലസ്ഥാനത്ത് 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കാൻ നൽകേണ്ടത് 299 രൂപ; ഓക്‌സി പ്യൂർ ഓക്‌സിജൻ പാർലറിൽ ശുദ്ധവായു ലഭിക്കുക ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിൽ

വിഷ വാതകം കൊണ്ട് ബുദ്ധിമുട്ടുന്ന രാജ്യതലസ്ഥാനത്ത് 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കാൻ നൽകേണ്ടത് 299 രൂപ; ഓക്‌സി പ്യൂർ ഓക്‌സിജൻ പാർലറിൽ ശുദ്ധവായു ലഭിക്കുക ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വിഷവാതകം നിറഞ്ഞ് രാജ്യതലസ്ഥാനം ശ്വാസം മുട്ടുമ്പോൾ ശുദ്ധവായു ശ്വസിക്കാൻ പണമടച്ച് നഗരവാസികൾ. 15 മിനിറ്റ് ഡൽഹി നഗരവാസിക്ക് ശുദ്ധവായു ശ്വസിക്കണമെങ്കിൽ നൽകേണ്ടി വരുന്നത് 299 രൂപയാണ്. ഏഴ് വ്യത്യസ്ത സുഗന്ധങ്ങളിലാണ് ഓക്‌സി പ്യൂർ എന്ന പേരിൽ സാകേതിൽ തുടങ്ങിയ ഓക്‌സിജൻ പാർലറിൽ നിന്നും ശുദ്ധവായു ലഭിച്ചത്. ആര്യവീർ കുമാറാണ് ഓക്സി പ്യൂർ തുടങ്ങിയത്. വായൂമലിനീകരണം അതീവഗുരുതരമായതോടെ നിരവധിപ്പേർ ഓക്സിജൻ പാർലറിൽ എത്തുന്നുണ്ട്. ഓക്സിജൻ പാർലറുകളിൽ എത്തുന്നവർക്ക് ട്യൂബിലൂടെ ഓക്സിജൻ ശ്വസിക്കാം. കയ്യിൽ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്സിജൻ ബോട്ടിലുകളും ഇവിടെനിന്ന് ലഭിക്കും.

പൂണെ അടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇത്തരം ഓക്സിജൻ ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. ഡൽഹി അന്താരാഷ്ട്ര വിമാനത്താളത്തിൽ ഒരു ഓക്സിജൻ ബാറുകൂടി തുറക്കാൻ ഓക്സി പ്യൂർ പദ്ധതിയിടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കുട്ടികൾക്കും വയോധികർക്കും ഏറെ ആശ്വാസം നൽകുന്നതാണ് ഓക്സിജൻ ബാറെന്ന് സന്ദർശകർ പറയുന്നു. വായൂമലിനീകരണം രൂക്ഷമായതോടെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രികളിലെത്തി. കുട്ടികളും വയോധികരുമാണ് ഇതിൽകൂടുതലും. ശ്വാസതടസ്സം, അലർജി, കണ്ണുനീറ്റൽ, കഫക്കെട്ട്, ആസ്മ തുടങ്ങിയ പ്രശ്നങ്ങളാണ് ഇതുമൂലം വർധിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP