Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടൂജി കേസ്: സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയ്‌ക്കെതിരായ തെളിവുകൾ ഗൗരവമേറിയതെന്ന് സുപ്രീംകോടതി

ടൂജി കേസ്: സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയ്‌ക്കെതിരായ തെളിവുകൾ ഗൗരവമേറിയതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ടൂ ജി സ്‌പെക്ട്രം അഴിമതി കേസിൽ സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയ്‌ക്കെതിരായ തെളിവുകൾ ഗൗരവമേറിയതെന്ന് സു്പ്രീംകോടതി. കേസിൽ നടപടി നേരിടുന്ന റിലയൻസ് കമ്പനിയുടെ ഉദ്യോഗസ്ഥരുമായി രഞ്ജിത് സിൻഹ കൂടികാഴ്ച നടത്തിയതുമാ.ി ബന്ധപ്പെട്ട രേഖകൾ പരിശഓധിക്കവെയയായിരുന്നു കോടതി നിരീക്ഷണം. ഇതു സംബന്ധിച്ച് സിൻഹയോട് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം അറിയിക്കാനും കോടതി നിർദ്ദേശിച്ചു.

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ആരോപണ വിധേയനായ സിൻഹയെ ടൂ ജി കേസ് അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തണമെന്ന ഭൂഷണിന്റെ ആവശ്യത്തിന്മേൽ കോടതി സിബിഐ ഡയറക്ടർക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.

ഇന്ന് കേസ് പരിഗണിച്ചപ്പോൾ രഞ്ജിത് സിൻഹയുടെ വീട്ടിലെ സന്ദർശക ബുക്ക് പ്രശാന്ത് ഭൂഷൺ കോടതിയിൽ ഹാജരാക്കി. റിലയൻസ് ഉദ്യോഗസ്ഥരുമായി ഒന്നര വർഷത്തിനിടെ 50 ലധികം തവണ കൂടികാഴ്ച നടത്തിയതിന്റെ തെളിവുകൾ ആണ് പ്രശാന്ത് ഭൂഷൺ ഹാജരാക്കിയത്. സിൻഹയ്‌ക്കെതിരായ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങളെല്ലാം റദ്ദാക്കുമെന്നും ജസ്റ്റീസുമാരായ എച്ച്.എൽ.ദത്തു, എസ്.എസ്.ഖോബ്‌ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP