Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെ നടപടി: കാശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു; ഭരണകൂടം അംഗീകരിച്ച 301 വെബ്‌ സൈറ്റുകൾ മാത്രമേ ലഭിക്കുകയുള്ളു; സാമൂഹികമാധ്യമങ്ങൾക്കുള്ള വിലക്ക് തുടരുമെന്ന് അധികൃതർ

സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെ നടപടി: കാശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു; ഭരണകൂടം അംഗീകരിച്ച 301 വെബ്‌ സൈറ്റുകൾ മാത്രമേ ലഭിക്കുകയുള്ളു; സാമൂഹികമാധ്യമങ്ങൾക്കുള്ള വിലക്ക് തുടരുമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: അഞ്ചുമാസത്തെ നിരോധനത്തിനുശേഷം കശ്മീരിൽ 2ജി ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചു. ജമ്മു ആൻഡ് കശ്മീർ ഭരണകൂടമാണ് ശനിയാഴ്ച മുതൽ ബ്രോഡ്ബാൻഡും മെബൈൽ ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. എന്നാൽ ചില നിയന്ത്രണങ്ങൾ ബാധകമാണ്. 'വൈറ്റ്ലിസ്റ്റ്' ചെയ്ത വെബ്സൈറ്റുകൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മാത്രമേ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകൂ. ജമ്മുകശ്മീർ ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിലൂടെ അറിയിച്ചു.

എന്നാൽ, ജമ്മുകശ്മീർ ഭരണകൂടം അംഗീകരിച്ച 301 വെബ്സൈറ്റുകൾ മാത്രമേ ലഭിക്കൂ. ബാങ്കിങ്, വിദ്യാഭ്യാസം, വാർത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണവ. സാമൂഹികമാധ്യമങ്ങൾക്കുള്ള വിലക്കും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ഇന്റർനെറ്റിനുള്ള പൂർണ വിലക്കും തുടരും.

ജമ്മുകശ്മീരിലെ ഇന്റർനെറ്റ് വിലക്കിനെതിരേ ജനുവരി പത്തിന് സുപ്രീംകോടതി രൂക്ഷവിമർശനം നടത്തിയതിന് പിന്നാലെയാണ് നടപടി. കശ്മീരിനു നൽകി വന്നിരുന്ന പ്രത്യേക പദവി എടുത്തുമാറ്റിക്കൊണ്ട് 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ പ്രതിഷേധങ്ങൾ തടയാനാണ് ഇന്റർനെറ്റ് സേവനങ്ങൾ ഉൾപ്പെടെയുള്ളവ റദ്ദാക്കിയത്. ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിട്ട് ഇത് അഞ്ച് മാസം പിന്നിടുകയാണ്. ഇതോടെ ജമ്മു കശ്മീർ, ലഡാക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനം ലഭ്യമായി തുടങ്ങും. കശ്മീരിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കിയതു നീട്ടുന്നതിൽ ആഗോളതലത്തിൽ തന്നെ വൻ വിമർശനങങൾക്കിടയാക്കിയിരുന്നു. ഇതിൽ സുപ്രീംകോടതി ഇടപെട്ട് മെബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത് എത്രയും വേഗം പുനഃപരിശോധിക്കണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP