Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജി സ്പെക്ട്രം കേസിൽ രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയുള്ള കോടതി ഉത്തരവിനെതിരേ സിബിഐ ഹൈക്കോടതിയിൽ; സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് വഴി സർക്കാർ ഖജനാവിന് നഷ്ടമുണ്ടായത് 1.76 ലക്ഷം കോടി; അഴിമതി കണ്ടെത്തിയതോടെ ലൈസൻസുകൾ റദ്ദാക്കിയിരുന്നു

ജി സ്പെക്ട്രം കേസിൽ രാജയെയും കനിമൊഴിയെയും കുറ്റവിമുക്തരാക്കിയുള്ള കോടതി ഉത്തരവിനെതിരേ സിബിഐ ഹൈക്കോടതിയിൽ; സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് വഴി സർക്കാർ ഖജനാവിന് നഷ്ടമുണ്ടായത് 1.76 ലക്ഷം കോടി; അഴിമതി കണ്ടെത്തിയതോടെ ലൈസൻസുകൾ റദ്ദാക്കിയിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2ജി സ്പെക്ട്രം അഴിമതി കേസിൽ മുൻ ടെലികോം മന്ത്രി എ.രാജയെയും ഡിഎംകെ എംപി കനിമൊഴിയെയും കുറ്റവിമുക്തരാക്കിയുള്ള കോടതി ഉത്തരവിനെതിരേ സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. മൂന്ന് മാസം മുമ്പായിരുന്നു രാജയും കനിമൊഴിയും ഉൾപ്പെടെ 17 പേരെ കുറ്റവിമക്തരാക്കി ഡൽഹിയിലെ പ്രത്യേക കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. 2007-2008 ൽ 2ജി സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേട് വഴി സർക്കാർ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.

കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കാണിച്ചാണ് കോടതി പ്രതികളെ വെറുതെ വിട്ടത്. സിബിഐ അന്വേഷിച്ച രണ്ടു കേസുകളുടെയും എൻഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടായ അഴിമതിക്കേസായിരുന്നു ഇത്.

2007-08 കാലയളവിൽ സ്വകാര്യ ടെലികോം കമ്പനികൾക്ക് 2 ജി സ്‌പെക്ട്രം ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നെന്ന് 2010ലാണ് സിഎജി വിനോദ് റായി കണ്ടെത്തിയത്. 2011 ൽ രാജ അറസ്റ്റിലായി. അഴിമതി നടന്നെന്ന് കണ്ടെത്തിയതോടെ അനുവദിച്ച ലൈസൻസുകൾ 2012 ഫെബ്രുവരി രണ്ടിന് സുപ്രീം കോടതി റദ്ദാക്കി.

മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്‌പെക്ട്രം വിതരണം ചെയ്തതെന്നും സിഎജിയുടെ കണ്ടെത്തലിലുണ്ടായിരുന്നു. ഇതിലൂടെ 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ്ങിന്റെ അറിവോടു കൂടിയാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതെന്നായിരുന്നു രാജയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP