1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 244.81 inr

Jun / 2020
01
Monday

ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ച് കർണാടക; തീരുമാനം വിവിധ മേഖലകളിൽനിന്ന് പ്രതികരണം തേടിയതിന് ശേഷം

May 30, 2020

ബെംഗളൂരു: ഞായറാഴ്ചകളിലെ സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ച് കർണാടകം. വിവിധ മേഖലകളിൽനിന്ന് പ്രതികരണം തേടിയതിന് ശേഷമാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പിൻവലിച്ചതെന്ന് കർണാടക സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതനുസരിച്ച് നാളെ കർണാടകയിൽ സമ്പൂർ...

ഇന്ധനങ്ങളെല്ലാം ഇനി മുതൽ വാതിൽപ്പടിയിൽ; ഡീസൽ പോലെ തന്നെ പെട്രോളിനും എൽഎൻജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി; ഇന്ധന സ്റ്റേഷനുകൾ നവീകരിക്കുമെന്നും ധർമേന്ദ്ര പ്രധാൻ

May 30, 2020

ന്യൂഡൽഹി: പെട്രോളും ഡീസലും എൽഎൻജിയും ഇനി വീട്ടുപടിക്കലെത്തും. ഇന്ധനങ്ങൾക്ക് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തുമെന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ സൂചന നൽകിയത്. ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡൽഹി, പഞ്ചാബ്, ...

ചില ഹൈക്കോടതികൾ സമാന്തര സർക്കാരുകളാകുന്നു... സർക്കാരിനെ വിമർശിക്കുന്നവർ നാശത്തിന്റെ പ്രവാചകർ... മാധ്യമപ്രവർത്തകനും കഴുകനും ഉൾപ്പെടുന്ന സംഭവം വിവരിക്കൽ; അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നടത്തുന്ന പരാമർശങ്ങൾക്കെതിരേ കോൺഗ്രസ്  

May 30, 2020

ന്യൂഡൽഹി: അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകളിൽ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നടത്തുന്ന പരാമർശങ്ങൾക്കെതിരേ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. സർക്കാരിനെ വിമർശിക്കുന്നവരെ നാശത്തിന്റെ പ്രവാചകരെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശേഷിപ്പിച്ചതിനെതിരേയ...

രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ സാധാരണ നിലയിലാകുക നവംബർ മാസത്തോടെ; ദീപാവലിയോടെ ആഭ്യന്തര സർവീസ് പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി

May 30, 2020

ന്യൂഡൽഹി: രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകൾ നവംബറോടെ മാത്രമേ സാധാരണ നിലയിലാകൂ എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ആഭ്യന്തര യാത്രകൾക്കു വിവിധ കമ്പനികളുടെ 650 വിമാനങ്ങളാണുള്ളത്. ദീപാവലിയോടെ അവയെല്ലാം സർവീസ് പുനരാരംഭിക്കുമെന്ന് അദ്ദേഹം വ്യക...

ആരോഗ്യ സേതു ആപ്പിന് ബഗ് ബൗണ്ടി പ്രോഗ്രാമുമായി കേന്ദ്രസർക്കാർ; ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നവർക്ക് നാല് ലക്ഷം രൂപ വരെ പ്രതിഫലം

May 30, 2020

കോവിഡ് -19 കോൺടാക്റ്റ് ട്രേസിങ് ആപ്പായ ആരോഗ്യസേതു ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നവർക്ക് നാല് ലക്ഷം രൂപ വരെ പ്രതിഫലം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ആരോഗ്യ സേതു ഓപ്പൺ സോഴ്‌സ് ആക്കുകയാണെന്ന് സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ...

ചെന്നൈയിലെ ജയിലിൽ 30 തടവു പുള്ളികൾക്ക് കോവിഡ്; തുടർച്ചയായ മൂന്നാം ദിവസവും 800ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തതോടെ തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു

May 30, 2020

ചെന്നൈ: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന തമിഴ്‌നാട്ടിൽ 30 തടവു പുള്ളികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ പുഴൽ ജയിലിലാണ് 30 തടവുപുള്ളികൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ബാക്കിയുള്ളവരെ ജയിലിനുള്ളിൽത്തന്നെ ഐ...

ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹരിയാനയിലെ റോഹ്താക്കിൽ നിന്ന് 16 കിലോമീറ്റർ തെക്ക് കിഴക്കായി

May 30, 2020

ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. വെള്ളിയാഴ്ച രാത്രി 9.08നാണ് റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ റോഹ്താക്കിൽ നിന്ന് 16 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ...

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച പതിനൊന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി; അവസാന പാദത്തിൽ ജിഡിപി വളർച്ച 3.1 ശതമാനം മാത്രം; കോവിഡിനെ തുടർന്ന് ലോക്ക് ഡൗണിലേക്ക് രാജ്യം പോയതോടെ ഇനി വരാനിരിക്കുന്നത് വമ്പൻ സാമ്പത്തിക പ്രതിസന്ധി

May 29, 2020

ന്യൂഡൽഹി: രാജ്യത്ത് വരാനിരിക്കുന്ന വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിരൽചൂണ്ടി ജിഡിപിയിലെ ഇടിവ്. 2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവസാന പാദത്തിലെ കണക്കുകൾ പുറത്ത് വന്നപ്പോൾ 3....

ഇന്ത്യയിലെ പല സംസ്ഥാനങ്ങളും നേരിടുന്ന വെട്ടുക്കിളി ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ; വെട്ടുക്കിളി ആക്രമണം പാക് പദ്ധതിയെന്ന് വിശേഷിപ്പിച്ച് അർണാബ് ഗോസ്വാമി; പരിഹസിച്ച് സോഷ്യൽ മീഡിയയും

May 29, 2020

ന്യുഡൽഹി: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വെട്ടുകിളികൾ കൃഷി നശിപ്പിച്ചു കൊണ്ടിരിക്കെ വെട്ടുകിളി ആക്രമണത്തെ പാക് പദ്ധതിയെന്ന് വിശേഷിപ്പിച്ച് റിപബ്ലിക്ക് ടി.വി അവതാരകൻ അർണബ് ഗോസ്വാമി. അതെ സമയം അർണബ് ഗോസ്വാമിയുടെ പുതിയ 'കണ്ടെത്തെലിനെതിരെ' സോഷ്യൽ മീഡിയയിൽ ...

കൊവിഡിനെക്കാൾ ഭയക്കുന്നത് സർക്കാരിന്റെ ഉദാസീനതയെ; ആരോ​ഗ്യ പ്രവർത്തകർക്ക് പ്രാഥമിക സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാൻ കഴിയുന്നില്ല; രൂക്ഷ വിമർശനമുയർത്തി ഡൽഹി എംയിസിലെ ഡോക്ടർമാർ

May 29, 2020

ന്യൂഡൽഹി: കൊവിഡ് ആരോ​ഗ്യ പ്രവർത്തകരിലും പടർന്ന് പിടിക്കുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി എംയിസിലെ ഡോക്ടർമാർ. തങ്ങൾ ഭയപ്പെടുന്നത് വൈറസിനെയല്ലെന്നും മറിച്ച് സർക്കാരിന്റെ ഉദാസീനതയെ കുറിച്ച് ഓർത്താണെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഇങ്ങനെ തന...

റെയിൽവെ സ്റ്റേഷനിൽ വച്ച് മരിച്ച അർബീനയ്ക്ക് മാനസിക പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ; ബീഹാർ സർക്കാർ കോടതിയിൽ വാദിച്ചത് തെറ്റായ വിവരം; നിഷേധിച്ച് അർബീനയുടെ പിതാവ്; മകൾക്ക് യാതൊരു വിധ അസുഖവുമുണ്ടായിരുന്നില്ലെന്നും, ആരോപണം ഞങ്ങളെ വേദനിപ്പിച്ചെന്നും പിതാവിന്റെ വാക്കുകൾ

May 29, 2020

പാറ്റ്‌ന: ബിഹാറിലെ റെയിൽവെ സ്റ്റേഷനിൽ വച്ച് മരിച്ച അതിഥി തൊഴിലാളിയായ അർബീനയക്ക് മാനസ്സിക പ്രശ്‌നമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ. ബിഹാർ സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചത് അർബീന മാനസ്സിക വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ്. എന...

മുൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ വീട്ടിലെ കാർ മോഷണം പോയി; മോഷണം അരങ്ങേറിയത് ബുധനാഴ്ച രാത്രിയോടെ; സി.സി ടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും പ്രതികൾക്കായി ഇരുട്ടിൽ തപ്പി പൊലീസ്

May 29, 2020

ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹി ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ അച്ഛന്റെ കാർ മോഷണം പോയി. വെള്ള ടൊയോട്ട ഫോർച്യൂണർ എസ്യുവിയാണ് മോഷണം പോയത്. സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര നഗറിലെ വീടിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാർ വ്യാഴാഴ്ചയാണ് കാണാതാ...

ഗോപാൽഗഞ്ച് കൊലപാതകം; വെടിയേറ്റ് മരിച്ചവരുടെ കടുംബാംഗങ്ങളെ കാണാൻ പുറപ്പെട്ട തേജ്വസി യാദവിനെ പൊലീസ് തടഞ്ഞു; വീടിന് മുന്നിൽ നാടകീയ രംഗങ്ങൾ  

May 29, 2020

പാട്ന: ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ വീടിനു മുന്നിൽ നാടകീയ രംഗങ്ങൾ. ഗോപാൽഗഞ്ചിൽ വെടിയേറ്റ് മരിച്ചവരുടെ കുടുംബാഗംങ്ങളെ കാണാൻ പുറപ്പെട്ട തേജസ്വി യാദവിനെ ബിഹാർ പൊലീസ് തടഞ്ഞു.ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് യാദവിനെ പൊലീസ് തടഞ്ഞത്. ബിഹാറിൽ ഗോ...

കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങി നൽകിയില്ല; ഭർത്താവിന്റെ സമീപനത്തിൽ മനം നൊന്ത് യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു; ദാരുണ സംഭവം ഡൽഹിയിൽ

May 29, 2020

ന്യൂഡൽഹി: കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ വാങ്ങി നൽകാത്തതിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു.  ഡൽഹി മൈദാൻ ഗാർഹി മേഖലയിലാണ് ദാരുണമായ സംഭവം. ഇവരുടെ മക്കൾക്ക് സ്‌കൂൾ തുറക്കുമ്പോൾ ഓൺലൈൻ ക്ലാസിന് സഹായമാകാനാണ് സ്മാർഫോൺ വാങ്ങണമെന്ന് യുവതി നിരന്തര...

നിർത്തിയിട്ടിരുന്ന ട്രെയിനിലെ ശുചിമുറിയിൽ ദിവസങ്ങൾ പഴക്കമുള്ള കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം; മുംബൈയിൽ ജോലി ചെയ്തിരുന്ന മോഹൻ ലാൽ മരിച്ചത് നാട്ടിലേക്കുള്ള യാത്രക്കിടെ

May 29, 2020

ഝാൻസി: ട്രെയിനിനുള്ളിലെ ശുചിമുറിയിൽ ദിവസങ്ങൾ പഴക്കമുള്ള കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലാണ് മൃതദേഹം കണ്ടെത്തിയത്. യുപിയിലെ ബസ്തി ജില്ലക്കാരനായ മോഹൻ ലാൽ ശർമ(38)യുടേതാണ് മൃത...

MNM Recommends

Loading...