Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അസുഖം ഭേദമാക്കാനെന്ന വ്യാജേന നിർബന്ധിച്ച് ആശ്രമത്തിലെത്തിച്ച് പീഡനം; 24കാരിയെ ബലാൽസംഗം ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ; ആൾദൈവവും സഹായികളായ സ്ത്രീകളും ഡൽഹി പൊലീസ് പിടിയിൽ

അസുഖം ഭേദമാക്കാനെന്ന വ്യാജേന നിർബന്ധിച്ച് ആശ്രമത്തിലെത്തിച്ച് പീഡനം; 24കാരിയെ ബലാൽസംഗം ചെയ്ത കേസിൽ മൂന്ന് പേർ പിടിയിൽ; ആൾദൈവവും സഹായികളായ സ്ത്രീകളും ഡൽഹി പൊലീസ് പിടിയിൽ

ഡൽഹി: 24കാരിയെ ബലാൽസംഗം ചെയ്തുവെന്ന പരാതിയിൽ 40 വയസുള്ള ആൾദൈവവും സ്ത്രീകളായ രണ്ട് സഹായികളും അറസ്റ്റിലായി. ഹരി നാരായൺ (40), സഹായികളായ ചിന്മയ് മേഘ്ന (25), സാക്ഷി (38) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരിയായ യുവതി ഡൽഹി വനിതാ കമ്മീഷനെ സമീപിച്ചതിന് പിന്നാലെയാണ് മൂവരും അറസ്റ്റിലായത്.

വെസ്റ്റ് ഡൽഹിയിലെ ജനക്പുരിയിലുള്ള യോഗ ആശ്രമത്തിൽവച്ച് 24കാരിയെ ആൾദൈവം ഹരി നാരായൺ ബലാൽസംഗം ചെയ്തുവെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു. ആൾദൈവത്തിന്റെ സഹായികളായ രണ്ട് സ്ത്രീകൾ ലൈംഗികമായി ഉപദ്രവിച്ചുവെന്നും പരാതിയിൽ പറയുന്നു. അറസ്റ്റിലായ മേഘ്ന എന്ന യുവതിയാണ് പരാതിക്കാരിയെ ആശ്രമത്തിലെത്തിച്ചത്. തന്റെ അസുഖം ഭേദമാക്കിയത് ആൾദൈവമാണെന്ന് അവകാശപ്പെട്ട് യുവതിയെ നിർബന്ധിച്ച് ആശ്രമത്തിൽ എത്തിച്ചതാണെന്ന് പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP