Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ട്രെയിനിൽ സ്ത്രീകളെ ആക്രമിക്കുന്നവർക്കുള്ള ശിക്ഷ മൂന്ന് വർഷമാക്കിയേക്കും; റെയിൽവേ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആർപിഎഫ്

ട്രെയിനിൽ സ്ത്രീകളെ ആക്രമിക്കുന്നവർക്കുള്ള ശിക്ഷ മൂന്ന് വർഷമാക്കിയേക്കും; റെയിൽവേ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ആർപിഎഫ്

ന്യൂഡൽഹി: ട്രെയിനിൽ വച്ച് സ്ത്രീകളെ ആക്രമിക്കുന്നവർക്കുള്ള തടവ് ശിക്ഷ മൂന്ന് വർഷമാക്കിയേക്കും. ഇതുസംബന്ധിച്ച ശുപാർശ റെയിൽവേ സംരക്ഷണ സേന(ആർ.പി.എഫ്) അംഗീകാരത്തിനായി സമർപ്പിച്ചു. ഇതിനായി നിലവിലെ റെയിൽവേ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അനുമതിയും വേണമെന്നും ആർപിഎഫ് ആവശ്യപ്പെട്ടു.

നിലവിൽ ട്രെയിനിൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് ഒരു വർഷം മാത്രമാണ് പരമാവധി ശിക്ഷയായി ലഭിക്കുന്നത്. ഇന്ത്യൻ പീനൽ കോഡ് ( ഐപിസി) പ്രകാരമാണ് ശിക്ഷ നൽകുന്നത്. ശുപാർശ അംഗീകരിക്കപ്പെട്ടാൽ റെയിൽവേ പൊലീസിന്റെ സഹായമില്ലാതെ തന്നെ പ്രതികൾക്കെതിരെ നടപടിയെടുക്കാൻ ആർ.പി.എഫിന് സാധിക്കും. ട്രെയിനിനുള്ളിൽ വെച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ശുപാർശ.

നിലവിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ ഉണ്ടാവുകയോ സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ പുരുഷന്മാർ യാത്ര ചെയ്യുകയോ ഉണ്ടായാൽ റെയിൽവേ പൊലീസിന്റെ സഹായം തേടുക മാത്രമാണ് ആർപിഎഫിന് മുന്നിലുള്ള മാർഗം. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ആർ.പി.എഫിന് അധികാരമില്ല.

സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ യാത്രചെയ്യുന്ന പുരുഷന്മാരിൽ നിന്ന് ഈടാക്കുന്ന പിഴ 500 രൂപയിൽ നിന്ന് 1000 ആക്കി ഉയർത്തണമെന്ന ആവശ്യവും ആർപിഎഫ് മുന്നോട്ടുവെച്ചിട്ടുണ്ട്. മാത്രമല്ല ഇ-ടിക്കറ്റിങ്ങിൽ തട്ടിപ്പു നടത്തുന്നവർക്കെതിരെ രണ്ടു ലക്ഷം രൂപ പിഴയും മൂന്ന് വർഷം ജയിൽ ശിക്ഷയും വേണമെന്നും പുതിയ ഭേദഗതിയുടെ ഭാഗമായി ആർ.പി.എഫ് ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP