Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്‌സ്ആപ്പ് ചിത്രങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് എ, എ പ്ലസ്, എ പ്ലസ് പ്ലസ് റേറ്റിങ്; അശ്ലീല ചിത്രങ്ങൾ അയച്ചു ശല്യപ്പെടുത്തിയത് 1500 സ്ത്രീകളെ: വീട്ടമ്മയുടെ പരാതിയിൽ ഡൽഹിയിൽ നിന്നു പിടിയിലായതു 31കാരനായ മുഹമ്മദ് ഖാലിദ്

വാട്‌സ്ആപ്പ് ചിത്രങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് എ, എ പ്ലസ്, എ പ്ലസ് പ്ലസ് റേറ്റിങ്; അശ്ലീല ചിത്രങ്ങൾ അയച്ചു ശല്യപ്പെടുത്തിയത് 1500 സ്ത്രീകളെ: വീട്ടമ്മയുടെ പരാതിയിൽ ഡൽഹിയിൽ നിന്നു പിടിയിലായതു 31കാരനായ മുഹമ്മദ് ഖാലിദ്

ന്യൂഡൽഹി: 1500 ഓളം സ്ത്രീകൾക്കു വാട്‌സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവു പിടിയിൽ. മുഹമ്മദ് ഖാലിദ് എന്ന 31കാരനാണു ഡൽഹിയിൽ പിടിയിലായത്.

സദർ ബസാറിലെ മൊബൈൽ കടയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാട്‌സ്ആപ്പിലെ ചിത്രങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് എ, എ പ്ലസ്, എ പ്ലസ് പ്ലസ് റേറ്റിങ് നൽകി തരംതിരിച്ചാണ് ഇയാൾ മെസേജുകൾ അയച്ചിരുന്നത്.

വെറുതെ ഓരോ നമ്പറുകളിലേക്ക് വിളിക്കുകയും സ്ത്രീകളാണ് കോൾ എടുക്കുന്നതെങ്കിൽ അവർക്ക് അശ്ലീല വീഡിയോകളും, സന്ദേശങ്ങളും, അയച്ച് ശല്യപ്പെടുത്തുകയാണ് ഇയാളുടെ രീതി. എസ്.എം.എസ്, വാട്ട്സ്ആപ്പ് എന്നിവയിലൂടെ ഇടവിടാതെ ആഭാസകരമായ സന്ദേശങ്ങൾ അയക്കുകയായിരുന്നു. ഇതു മൂലം പല സ്ത്രീകളുടെ കുടുംബങ്ങളിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മൂന്നു സിം കാർഡുകളും രണ്ടു മൊബൈൽ ഫോണും ഇതിനായി ഇയാൾ മാറ്റി വച്ചിരുന്നെന്നും പൊലീസ് കണ്ടെത്തി. അശ്ലീല സന്ദേശങ്ങളും വീഡിയോകളും കൂടാതെ 2100 സ്ത്രീകളുടെ നമ്പറുകളും ഇയാളുടെ ഫോണിലുണ്ടായിരുന്നു.

മെയ് 30ന് ഒരു വീട്ടമ്മ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇയാൾ അറസ്റ്റിലായെന്ന വാർത്തകൾ അറിഞ്ഞതോടെ നിരവധിപ്പേരാണ് സ്റ്റേഷനിലെത്തുന്നത്. എന്നാൽ പലരും പരാതിപ്പെടാൻ മടിക്കുകയാണെന്നാണു പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP