Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തം; 38 പേർ മരിച്ചെന്ന് പ്രാഥമിക കണക്കുകൾ; ചികിത്സയിൽ കഴിയുന്ന നിരവധിപേരുടെ നില ഗുരുതരം; മരണസംഖ്യ ഇനിയും ഉയർന്നേക്കും; ആശുപത്രിയിലുള്ളവർക്ക് അമ്പതിനായിരം രൂപ സഹായധനം പ്രഖ്യാപിച്ച് യോഗി ആദിത്യ നാഥ്; ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവം

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തം; 38 പേർ മരിച്ചെന്ന് പ്രാഥമിക കണക്കുകൾ; ചികിത്സയിൽ കഴിയുന്ന നിരവധിപേരുടെ നില ഗുരുതരം; മരണസംഖ്യ ഇനിയും ഉയർന്നേക്കും; ആശുപത്രിയിലുള്ളവർക്ക് അമ്പതിനായിരം രൂപ സഹായധനം പ്രഖ്യാപിച്ച് യോഗി ആദിത്യ നാഥ്; ഒരാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവം

മറുനാടൻ ഡെസ്‌ക്‌

ലഖ്നൗ: ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വ്യാജ വിഷ മദ്യദുരന്തം. ഉത്തർപ്രദേശിലെ സഹരൻപുറിൽ 16 പേരും സമീപജില്ലയായ, ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 12 പേരും മരിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി ഇതുവരെ വ്യാജമദ്യം കഴിച്ച് 38 പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം.

മൂന്നുദിവസം മുമ്പ് കുഷിനഗറിൽ പത്തുപേർ വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചിരുന്നു. തുടർന്ന് എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് വീണ്ടും ദുരന്തം നടന്നിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. നിരവധിയാളുകൾ ചികിത്സയിലാണ്. ആശുപത്രിയിലുള്ളവരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

സഹരാൻപുറിലെ ഉമാഹി ഗ്രാമത്തിൽ അഞ്ചുപേർ മരിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശർബത്പുർ ഗ്രാമത്തിൽ മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. സമീപപ്രപദേശങ്ങളിലും ആളുകൾ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ മേഖലയിൽ പതിനാറോളം പേർക്ക് ജീവൻ നഷ്ടമായെന്നാണ് സൂചന.

സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവർക്ക് അമ്പതിനായിരം രൂപയുടെ സഹായധനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ ഭരണകൂടത്തോട് വിശദമായ റിപ്പോർട്ടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP