Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ജമ്മുവിൽ നാല് സൈനികരെ തീവ്രവാദികൾ കൊലപ്പെടുത്തി; ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയും മരിച്ചു; ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

ജമ്മുവിൽ നാല് സൈനികരെ തീവ്രവാദികൾ കൊലപ്പെടുത്തി; ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയും മരിച്ചു; ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയിൽ തിങ്കളാഴ്ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടു. മറ്റൊരു ഏറ്റുമുട്ടലിൽ ഒരു തീവ്രവാദിയേയും സൈന്യം വധിച്ചിട്ടുണ്ട്. കുപ്‌വാര ജില്ലയിലെ ലൊലാബ്, ഹന്ദ്വാര എന്നിവിടങ്ങളിലായിരുന്നു ഏറ്റുമുട്ടൽ.

കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്കു സമീപം ഹഫ്‌റുദ വനത്തിലാണ് പ്രധാനമായും ഏറ്റുമുട്ടൽ നടന്നത്. കഴിഞ്ഞ ദിവസമാണ് ഇവിടെ തീവ്രവാദികൾ നുഴഞ്ഞുകയറിയതായി സൈന്യത്തിന് വിവരം ലഭിച്ചത്. വനമേഖലയിൽ സൈന്യം ഭീകരർക്കായി നടത്തിയ തിരച്ചിലിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്. ലൊലാബിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.

പുൽവാമ ജില്ലയിൽ ഞായറാഴ്ച സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ കൊല്ലപ്പെട്ടിരുന്നു. പാക് അധീന കശ്മീരിൽനിന്നുള്ള ബുർമീ, ആദിൽ പഠാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP