Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പിരിച്ചുവിടാൻ കാരണമായി പറഞ്ഞത് സമരം നടത്താൻ പദ്ധതിയിട്ടെന്ന്; കോവിഡ് പടരുന്നതിനിടെ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് നഴ്സുമാരെ പിരിച്ചുവിട്ട് അഹമ്മദാബാദിലെ അപ്പോളോ ആശുപത്രി

പിരിച്ചുവിടാൻ കാരണമായി പറഞ്ഞത് സമരം നടത്താൻ പദ്ധതിയിട്ടെന്ന്; കോവിഡ് പടരുന്നതിനിടെ മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് നഴ്സുമാരെ പിരിച്ചുവിട്ട് അഹമ്മദാബാദിലെ അപ്പോളോ ആശുപത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് മഹാമാരിക്കിടയിലും നഴ്സുമാരോട് നീതി കാട്ടാകെ ആശുപത്രി. അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയാണ് നാല് നഴ്സുമാരെ പിരിച്ചുവിട്ടത്. അഹമ്മദാബാദിലെ അപ്പോളോ ആശുപത്രിയാണ് നഴ്സുമാരെ പിരിച്ചുവിട്ടത് . ഇവരിൽ മൂന്നു മലയാളികളും ഉൾപ്പെടുന്നു.

നാലു പേരെയാണ് ആശുപത്രി അധികൃതർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. മലയാളികളായ മൂന്നു പേരും പത്തുവർഷമായി അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. അച്ചടക്കനടപടിയായാണ് പിരിച്ചുവിടലെന്നാണ് ഇവർക്കു നൽകിയിരിക്കുന്ന കത്തിലെ പരാമർശം. ഇവർ സമരം നടത്താൻ പദ്ധതിയിട്ടെന്നും കത്തിൽ ആരോപിച്ചിട്ടുണ്ട്. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജോലി നഷ്ടമായവർ പറയുന്നു. ഭീഷണിപ്പെടുത്തിയാണ് തങ്ങളെക്കൊണ്ട് പിരിച്ചുവിടൽ നോട്ടീസിൽ ഒപ്പ് ഇടീച്ചതെന്നും നഴ്സുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP