Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നു വയസുകാരിയെ 40 വയസുകാരൻ ക്രൂരപീഡനത്തിന് ഇരയാക്കി; സംഭവം തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ ഞായറാഴ്‌ച്ച ഉച്ച കഴിഞ്ഞ്; അബോധാവസ്ഥയിലായ കുഞ്ഞ് ആശുപത്രിയിൽ; പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തെന്ന് പൊലീസ്

മൂന്നു വയസുകാരിയെ 40 വയസുകാരൻ ക്രൂരപീഡനത്തിന് ഇരയാക്കി; സംഭവം തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ ഞായറാഴ്‌ച്ച ഉച്ച കഴിഞ്ഞ്; അബോധാവസ്ഥയിലായ കുഞ്ഞ് ആശുപത്രിയിൽ; പ്രതിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കുരുന്നുകൾക്ക് നേരെയുള്ള പീഡനം തുടർക്കഥയാകുന്നു. 40കാരൻ മൂന്നു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ ഞായറാഴ്‌ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിന് താഴെയാണ് ഇയാൾ കഴിയുന്നത്. ഈ കെട്ടിടത്തിലെ ഗാർഡാണ് ഇയാളെന്നാണ് വിവരം.

വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലാക്കി. സംഭവത്തെ തുടർന്ന് പീഡിപ്പിച്ച ആളെ പ്രദേശവാസികൾ മർദ്ദനത്തിനിരയാക്കി. തുടർന്ന് പൊലീസ് പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സയ്ക്കു ശേഷം അറസ്റ്റു ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പോസ്‌കോ നിയമ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി സുഖം പ്രാപിച്ച് വരുന്നതായി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. പെൺകുഞ്ഞിന്റെ പിതാവ് കൽപ്പണിക്കാരനാണ്. അമ്മ വീട്ടുജോലികൾക്ക് പോകുന്നയാളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP