Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ രാജ്യത്ത് ഇതുവരെ റോഡപകടങ്ങളിൽ മരണപ്പെട്ടത് 42 അതിഥി തൊഴിലാളികൾ; ലോക്ക് ഡൗൺ കാലയളവിൽ രാജ്യത്ത് മരിച്ചത് 140 പേർ; മുപ്പത് ശതമാനവും കുടിയേറ്റക്കാരെന്ന് വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ഡൗൺ സമയത്ത് നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ രാജ്യത്ത് ഇതുവരെ 42 അതിഥി തൊഴിലാളികൾ റോഡപകടങ്ങളിൽ മരിച്ചതായി സേവ് ലൈഫ് ഫൗണ്ടേഷന്റെ റിപ്പോർട്ട്. മാർച്ച് 24ന് കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ മെയ്‌ 3 വരെ സംഭവിച്ച റോഡപകടങ്ങളാണു റിപ്പോർട്ടിൽ വിവരിക്കുന്നത്. ഈ കാലയളവിൽ രാജ്യത്ത് 140 പേരാണു റോഡപകടങ്ങളിൽ ആകെ മരിച്ചത്. ഇതിൽ 30 ശതമാനവും കുടിയേറ്റ തൊഴിലാളികളാണ്.

നടന്നോ ബസുകളിലും ട്രക്കുകളിലും ഒളിച്ചിരുന്നോ ആണ് ഭൂരിഭാഗം ആളുകളും സ്വന്തം നാട്ടിലെത്താൻ ശ്രമിച്ചത്. കുടിയേറ്റ തൊഴിലാളികളിൽ എട്ടു പേർ ട്രക്കുകളും കാറുകളും കൂട്ടിയിടിച്ചുള്ള അപകടത്തിലാണു മരിച്ചത്. രാജ്യത്തുടനീളം 600 ഓളം റോഡപകടങ്ങളാണ് ലോക്ഡൗണിന്റെ രണ്ടു ഘട്ടങ്ങളിലായി റിപ്പോർട്ട് ചെയ്തത്.

42 കുടിയേറ്റ തൊഴിലാളികളെ കൂടാതെ 17 അവശ്യവിഭാഗ ജീവനക്കാരും അപകടങ്ങളിൽ മരിച്ചു.ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, അസം, കേരളം, കർണാടക, രാജസ്ഥാൻ, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് നൂറിലേറെ മരണങ്ങളുണ്ടായത്. പഞ്ചാബാണ് ഒന്നാം സ്ഥാനത്ത്. കേരളം, ഡൽഹി,? കർണാടക എന്നിവ തൊട്ടുപിന്നിൽ. ഓരോ വർഷവും റോഡപകടങ്ങളിൽ ഏറ്റവുമധികം ജീവൻ പൊലിയുന്ന രാജ്യമാണ് ഇന്ത്യ. ലോക്ഡൗണിലും ഇതിനു കുറവാണ്ടായിട്ടില്ലെന്നാണ് 600 അപകടങ്ങളിൽ 140 മരണങ്ങളുടെ അനുപാതം കാണിക്കുന്നതെന്ന് സേവ് ലൈഫ് ഫൗണ്ടേഷൻ സിഇഒ പിയൂഷ് തിവാരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP