Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലൈംഗിക താൽപര്യത്തിന് വഴങ്ങാമോ എന്ന ചോദിച്ച് ശല്യം കലശലായി; 42കാരി ലിംഗം മുറിച്ച് മാറ്റിയ 27കാരന് ദാരുണാന്ത്യം ! മരിച്ചത് സ്വകാര്യ ബാങ്കിലെ ലോൺ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന യുവാവ്; മൂന്ന് പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ്; താനേയിലെ ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥയിങ്ങനെ

ലൈംഗിക താൽപര്യത്തിന് വഴങ്ങാമോ എന്ന ചോദിച്ച് ശല്യം കലശലായി;  42കാരി ലിംഗം മുറിച്ച് മാറ്റിയ 27കാരന് ദാരുണാന്ത്യം ! മരിച്ചത് സ്വകാര്യ ബാങ്കിലെ ലോൺ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന യുവാവ്; മൂന്ന് പേർക്കെതിരെ കൊലപാതക കുറ്റം ചുമത്തി പൊലീസ്; താനേയിലെ ഞെട്ടിക്കുന്ന സംഭവത്തിന്റെ പിന്നാമ്പുറ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

താനെ : തന്റെ ലൈംഗിക താൽപര്യത്തിന് വഴങ്ങാമോ എന്ന് ചോദിച്ച് പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിന്റെ ലിംഗം മുറിച്ച് മാറ്റിയ സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് സമൂഹം. ഇതിനിടയിലാണ് 27കാരൻ മരണത്തിനിരയായെന്ന വാർത്ത പുറത്ത് വരുന്നത്. മുംബൈയിലാണ് 42കാരിയായ യുവതി 27കാരന്റെ ലിംഗം മൂർച്ഛയേറിയ കത്തികൊണ്ട് മുറിച്ച് മാറ്റിയത്. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം. മുംബൈയിലെ സ്വകാര്യബാങ്കിൽ ലോൺ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തുഷാർ പൂജാര എന്ന യുവാവാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.

തുഷാർ പൂജാരയുടെ മരണത്തിന് കാരണമായി ലൈംഗികാവയവം മുറിച്ചുമാറ്റിയ 42 കാരിയുടെ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മുംബൈ ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ വെച്ച് ഇയാൾ മരണത്തിന് കീഴടങ്ങി. മൂന്ന് പേർക്കെതിരേയും കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. യുവതിയുമായി പ്രണയത്തിലായിരുന്ന ഇയാൾ ലൈംഗികാവശ്യവുമായി ബന്ധപ്പെട്ട് ഇവരെ പിന്നാലെ നടന്ന ശല്യം ചെയ്തിരുന്നു. ഒടുവിൽ തനിക്കുള്ള അഭിനിവേശവും പ്രണയബന്ധവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും യുവതിയുടെ ഭർത്താവിനോട് വെളിപ്പെടുത്തുകയും ചെയ്തു.

വിവരമറിഞ്ഞ ഭർത്താവ് യുവതിയുമായി വഴക്കിട്ടതോടെയാണ് തുഷാറിനെ ആക്രമിക്കാൻ യുവതി തീരുമാനിച്ചത്. തുടർന്ന് ഇവർ നാട്ടുകാരായ മറ്റ് രണ്ടു യുവാക്കളുടെ സഹായത്തോടെ തുഷാറിനെ ലോണിന്റെ കാര്യത്തിനെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം ലൈംഗികാവയവം മുറിച്ചു മാറ്റുകയുമായിരുന്നു. സംഭവത്തിന് രണ്ടാഴ്ച മുമ്പ് തന്നെ ശല്യം ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുവാവിന് യുവതി മുന്നറിയിപ്പ് നൽകിയിരുന്നതായി പൊലീസിന് തുഷാറിന്റെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.

പരിക്കേറ്റ നിലയിൽ യുവാവിനെ ആശുപത്രിയിൽ എത്തിച്ച ശേഷം യുവതി അവിടെ നിന്നുംപെട്ടെന്നു തന്നെ രക്ഷപ്പെട്ടു. ആശുപത്രി നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും പിറ്റേന്ന് തന്നെ യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP