Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പത് ലക്ഷത്തിന്റെ ഔഡികാറിന് തീയിട്ട് അജ്ഞാതൻ; ഔഡിയിൽ തീ പടർന്ന് മറ്റ് രണ്ട് കാറുകൾ കൂടെ കത്തി നശിച്ചു; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തീയിട്ടയാളെ പിടിക്കാനായി അന്വേഷണം ആരംഭിച്ച് പൊലീസ്

അമ്പത് ലക്ഷത്തിന്റെ ഔഡികാറിന് തീയിട്ട് അജ്ഞാതൻ; ഔഡിയിൽ തീ പടർന്ന് മറ്റ് രണ്ട് കാറുകൾ കൂടെ കത്തി നശിച്ചു; ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ തീയിട്ടയാളെ പിടിക്കാനായി  അന്വേഷണം ആരംഭിച്ച് പൊലീസ്

മുംബൈ: അജ്ഞാതനായ വ്യക്തി അമ്പത് ലക്ഷത്തിന്റെ ഔഡികാറിന് തീയിട്ട് കടന്ന് കളഞ്ഞു. പുനെയിലെ ധയാരിയിൽ ബേസ്മെന്റിൽ പാർക്ക് ചെയ്തിരുന്ന ഔഡി ക്യൂ 5 നാണ് അജ്ഞാതൻ തീകൊടുത്തത് കടന്ന് കളഞ്ഞത്.

സമീപത്തെ സി സി ടി വിയിലായിരുന്നു വാഹനം അഗ്നിക്കിരയാക്കുന്നത് പതിഞ്ഞത്. അജ്ഞാതൻ നിലത്തുനിന്ന് എന്തോ എടുക്കുകയും വാഹനത്തിന് നേർക്ക് എറിയുകയുമായിരുന്നു. തുടർന്ന് പെട്ടന്ന് വാഹനത്തിന് തീ ആളിപ്പിടിക്കുകയായിരുന്നു.

വാഹനത്തിന് തീപടർന്ന ഉടനെ ഇയാൾ ഒരു സ്‌കൂട്ടറിനു പിന്നിൽ കയറി പോവുന്നതും സി സി ടി വിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഔഡിക്കു സമീപം നിർത്തിയിട്ടിരുന്ന മാരുതി സുസുക്കി എസ് എക്സ് 4, ഹോണ്ടാ സിറ്റി എന്നിവയിലേക്കു തീ പടർന്നുപിടിച്ചിരുന്നു. ആരാണ് ഔഡിക്ക് തീയിട്ടതെന്നോ എന്താണ് ഇതിനു കാരണമെന്നോ മറ്റു വിവരങ്ങളോ വ്യക്തമായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP