Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശത്ത് ജോലിക്ക് പോകുമ്പോൾ സ്വന്തം കഴിവിൽ അഭിമാനിച്ച് തല ഉയർത്തി ധൈര്യത്തോടെ പോകൂ.. നൈപുണ്യ വികസന പരിശീലനത്തിന് 50 കേന്ദ്രങ്ങൾ തുറക്കാൻ വിദേശകാര്യ മന്ത്രാലയം; രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനത്തിന് അവസരം ഒരുങ്ങും

വിദേശത്ത് ജോലിക്ക് പോകുമ്പോൾ സ്വന്തം കഴിവിൽ അഭിമാനിച്ച് തല ഉയർത്തി ധൈര്യത്തോടെ പോകൂ.. നൈപുണ്യ വികസന പരിശീലനത്തിന് 50 കേന്ദ്രങ്ങൾ തുറക്കാൻ വിദേശകാര്യ മന്ത്രാലയം; രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനത്തിന് അവസരം ഒരുങ്ങും

ന്യൂഡൽഹി: വിദേശത്തു ജോലി തേടി പോകുന്ന ഇന്ത്യക്കാർ ഏത് നാട്ടിലാണോ ജോലിക്ക് പോകുന്നത് അവിടുത്തെ പരീക്ഷകളും പരിശീലനങ്ങളും പൂർത്തിയാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാൽ, ഇതി മുതൽ ഇങ്ങനെ ജോലി തേടി പോകുമ്പോൾ മറ്റ് രാജ്യക്കാർക്ക് മുമ്പിൽ തലകുനിച്ച് നിൽക്കേണ്ടി വരില്ല. സ്വന്തം കഴിവുകളെ ചെത്തിമിനുക്കി സധൈര്യം ഇനി ഇന്ത്യക്കാർക്ക് ജോലി തേടി പോകാം.

വിദേശത്ത് ജോലിക്ക് പോകുന്നവർക്കായി നൈപുണ്യ വികസന പരിശീലനം നൽകാൻ കേന്ദ്രസർക്കാറും വിദേശകാര്യ മന്ത്രാലയവും കരാർ ഒപ്പുവച്ചു. ഇതോടെ രാജ്യത്ത് പുതുതായി 50 നൈപുണ്യ വികസന പരീശീലന കേന്ദ്രങ്ങൾ തുടങ്ങും. പ്രധാനമന്ത്രിയുടെ പ്രവാസി കൗശൽ വികാസ് യോജന പ്രകാരമാണിത്. പ്രശിക്ഷിത് ജായിയേ, സുരക്ഷിത് ജായിയേ (പരിശീലനം നേടി പോവുക, സുരക്ഷിതരായി പോവുക) എന്ന മുദ്രാവാക്യത്തോടെയാണ് സർക്കാർ ഈ പരിപാടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ജോലിക്കു പോകുന്നവർക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനമായിരിക്കും ഈ കേന്ദ്രങ്ങളിൽ നൽകുക. കോഴ്‌സ് പൂർത്തിയാക്കുന്നവർക്കു സർട്ടിഫിക്കറ്റു നൽകും. നാഷനൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷനാണു പരിശീലന ചുമതല. വിദേശത്തു ജോലി തേടിപ്പോകുന്ന മിക്കവർക്കും ഇതിനുവേണ്ട നൈപുണ്യമോ നിയമ പരിജ്ഞാനമോ നിയന്ത്രണങ്ങളെക്കുറിച്ചുള്ള അറിവോ ഇല്ലെന്നു കേന്ദ്ര നൈപുണ്യ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡി ചൂണ്ടിക്കാട്ടി. ഇപ്പോൾ രാജ്യാന്തര തൊഴിൽ വിപണിയിൽ കടുത്ത മൽസരമാണ് നടക്കുന്നത്. ഈ പരിശീലനം വഴി നമ്മുടെ തൊഴിലാളികളുടെ ഉൽപാദന ക്ഷമത വർധിക്കും. ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്ക് കൂടുതൽ ആവശ്യക്കാരുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ തൊഴിൽ മേഖലകളെക്കുറിച്ച് രാജ്യാന്തര ഏജൻസി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശീലനത്തിന് രൂപം നൽകിയത്. വീട്ടു ജോലിക്കാർ, ഡ്രൈവർമാർ തുടങ്ങിയ സാധാരണ ജോലിക്കും പരിശീലനം നൽകും. എന്നാൽ, ഇപ്പോൾ പുതിയ ഒട്ടേറെ മേഖലകളിൽ തൊഴിലാളികളെ ആവശ്യമുണ്ട്. ഡേറ്റാ അനലറ്റിക്‌സ്, റോബോട്ടിക്‌സ്, പ്രിസിഷൻ എൻജിനീയറിങ്, ഹോസ്പിറ്റാലിറ്റി, ബ്യൂട്ടി ആൻഡ് വെൽനെസ്, മെഗാട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് തുടങ്ങിയവ ഉദാഹരണമാണ്.

യുഎസ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ടാണ് നൈപുണ്യ പരിശീലനത്തിനുള്ള പരിപാടി തയാറാക്കുന്നത്. എൺപതോളം രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികൾക്ക് ജോലി സാധ്യതയുണ്ട് എന്നു കണ്ടെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജിന്റെയും മന്ത്രി രാജീവ് പ്രതാപ് റൂഡിയുടെയും സാന്നിധ്യത്തിൽ വിദേശകാര്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറി ധ്യാനേശ്വർ എം. മുലായ്, നൈപുണ്യ വികസന മന്ത്രാലയം സീനിയർ ഉപദേഷ്ടാവ് ഡോ. സുനിത ഛിബ്ബ എന്നിവരാണു ധാരണാപത്രം ഒപ്പുവച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP