Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു വർഷം നീണ്ട ഫേസ്‌ബുക്ക് പ്രണയം ഒടുവിൽ ചെന്ന് നിന്നത് റെയിൽവേ ട്രാക്കിലെ ആത്മഹത്യയിൽ ! ട്രെയിനിടിച്ച് 55കാരൻ മരിച്ചതിന് പിന്നാലെ പരുക്കുകളോടെ രക്ഷപെട്ട് 41കാരി; ശ്രീലങ്കയിൽ നിന്നും കടൽകടന്ന് കാമുകനെ കാണാൻ വന്ന ശേഷം ഇന്ത്യ മുഴുവൻ യാത്ര നടത്തി; വിസയുടെ കാലാവധി കഴിഞ്ഞ് പിരിയാറായപ്പോൾ 'മരണത്തിലൂടെ' ഒന്നിക്കാൻ തീരുമാനം !

ഒരു വർഷം നീണ്ട ഫേസ്‌ബുക്ക് പ്രണയം ഒടുവിൽ ചെന്ന് നിന്നത് റെയിൽവേ ട്രാക്കിലെ ആത്മഹത്യയിൽ ! ട്രെയിനിടിച്ച് 55കാരൻ മരിച്ചതിന് പിന്നാലെ പരുക്കുകളോടെ രക്ഷപെട്ട് 41കാരി; ശ്രീലങ്കയിൽ നിന്നും കടൽകടന്ന് കാമുകനെ കാണാൻ വന്ന ശേഷം ഇന്ത്യ മുഴുവൻ യാത്ര നടത്തി;  വിസയുടെ കാലാവധി കഴിഞ്ഞ് പിരിയാറായപ്പോൾ 'മരണത്തിലൂടെ' ഒന്നിക്കാൻ തീരുമാനം !

മറുനാടൻ ഡെസ്‌ക്‌

മറയൂർ: ഫേസ്‌ബുക്ക് വഴി ഒരു വർഷം നീണ്ട ഗാഢമായ പ്രണയം ഒടുവിൽ ചെന്ന് നിന്നത് മരണം പതിയിരിക്കുന്ന റെയിൽവേ ട്രാക്കിൽ. കാമുകീ കാമുകന്മാർ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും മരണം കാമുകിയുടെ കൈപിടിക്കാൻ തയാറായില്ല. ഭർതൃമതിയും ശ്രീലങ്കൻ സ്വദേശിനിയുമായ യുവതിയും 55 കാരനുമായ പൊള്ളാച്ചി സ്വദേശിയുമാണ് വേർപിരിയുന്നതിൽ മനം നൊന്ത് മരണത്തിലൂടെ 'ഒന്നിക്കാൻ' തീരുമാനമെടുത്തത്. പൊള്ളാച്ചിയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

13ന് രാവിലെ പൊള്ളാച്ചി ഭദ്രകാളിയമ്മൻ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ  ഒരു സ്ത്രീയും പുരുഷനും കിടക്കുന്നതു പ്രദേശവാസികൾ കാണുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പുരുഷൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. എന്നാൽ ചെറിയ പരുക്കുകളോടെ യുവതി അത്ഭുതകരമായി രക്ഷപെട്ടു. സ്ത്രീയെ ചോദ്യംചെയ്തതിൽ നിന്ന് പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധർമ്മലിംഗമാണ്(55) മരിച്ചത് എന്ന് തിരിച്ചറിഞ്ഞു. ശ്രീലങ്ക ഖണ്ഡി സ്വദേശിനിയാണ് പരുക്കേറ്റ 41-കാരി.  ഒരു വർഷമായി രണ്ടുപേരും ഫേസ്‌ബുക്കിലൂടെ  സൗഹൃദമുണ്ടാകുകയും പിന്നീട്   പ്രണയത്തിലാകുകയുമായിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ധർമ്മലിംഗത്തെ കാണാൻ യുവതി ഇന്ത്യയിലേക്ക് വന്നു. രണ്ടുപേരും വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തു. ഒക്ടോബർ 15-ന് യുവതിയുടെ വിസയുടെ കാലാവധി തീർന്നു. ശ്രീലങ്കയ്ക്ക് തിരികെ പോകുന്നതിൽ ഇവർക്കുള്ള വിഷമം കണ്ട് രണ്ടുപേരും ആത്മഹത്യക്ക് തീരുമാനിക്കുകയായിരുന്നുവെന്ന് പറയുന്നു. ചൊവ്വാഴ്ച 4.30-ന് പൊള്ളാച്ചിയിൽ നിന്ന് ചെന്നൈക്ക് പോയ തീവണ്ടിക്കു മുൻപിലാണ് രണ്ടുപേരും ചാടിയത്. ധർമ്മലിംഗം മൂന്നു മക്കളുടെ പിതാവാണ്. പൊള്ളാച്ചി പൊലീസും പഴനി റെയിൽവേ പൊലീസും സംഭവത്തിൽ അന്വേഷണം നടത്തി വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP