Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എംപിമാരുടെ ശമ്പളത്തിൽ നിന്നും ഓരോ മാസവും കുറയുക 57,000 രൂപ; ഈ വകയിൽ ഒരു വർഷം ലാഭിക്കുന്നത് 53.8 കോടി രൂപ

എംപിമാരുടെ ശമ്പളത്തിൽ നിന്നും ഓരോ മാസവും കുറയുക 57,000 രൂപ; ഈ വകയിൽ ഒരു വർഷം ലാഭിക്കുന്നത് 53.8 കോടി രൂപ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ നടപടികൾക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി എംപിമാരുടെ ശമ്പളത്തിൽ നിന്നും ഓരോ മാസവും കുറയുക 57,000 രൂപ. എംപിമാരുടെ ശമ്പളം മാത്രമല്ല, മണ്ഡല അലവൻസും 30% കുറയും. ഓഫിസ് ചെലവിനുള്ള തുകയിലും മാസം 6000 രൂപയുടെ കുറവുണ്ടാവും. ശമ്പളവും അലവൻസും കുറയ്ക്കുന്നതിലൂടെ ഈ വർഷം ഏകദേശം 53.8 കോടി രൂപ ലാഭിക്കാനാകും.

ഒരു ലക്ഷം രൂപയാണ് എംപിമാരുടെ മാസ ശമ്പളം. അതിൽ 30,000 രൂപ കുറയും. 70,000 രൂപ മണ്ഡല അലവൻസിൽ 21,000 രൂപയും ഓഫിസ് ചെലവിനുള്ള 60,000 രൂപയിൽ 6,000 രൂപയും കുറയും. മൊത്തം 57,000 രൂപ ഓരോ മാസവും കുറയും. ഓഫിസ് ചെലവിൽ 40,000 രൂപ െസക്രട്ടറിക്കുള്ള ശമ്പളമാണ്. അതിൽ കുറവു വരുത്തില്ല. പാർലമെന്റ് സമ്മേളന കാലത്തെ 2,000 രൂപ ദിനബത്ത ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളിലും കുറവില്ല.

ശമ്പളം കുറയ്ക്കാനായി നിയമമന്ത്രാലയം കഴിഞ്ഞ ദിവസം ഓർഡിനൻസിറക്കി. മണ്ഡല അലവൻസും ഓഫിസ് ചെലവിനുള്ള തുകയും കുറയ്ക്കാനുള്ള ചട്ടങ്ങൾ പരിഷ്‌കരിച്ചുള്ള ഉത്തരവുകളുമിറങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP