Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കനത്ത മൂടൽ മഞ്ഞിൽ വിറങ്ങലിച്ച് ഉത്തരഭാരതം ! ഡൽഹിയിൽ അതിശൈത്യത്തിൽ കാർ അപകടത്തിൽപ്പെട്ട് ആറുപേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ രണ്ട് കുട്ടികളും; അഞ്ചുപേർ ആശുപത്രിയിൽ ചികിത്സ തേടി; മഞ്ഞ് വീഴ്ചയും അതിശൈത്യവും മൂലം വ്യോമ-റെയിൽ-റോഡ് ഗതാഗതം സ്തംഭനാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഡൽഹിക്കടുത്ത് കാർ കനാലിലേക്ക് മറിഞ്ഞ് ആറു പേർ മരിച്ചു. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാർ റോഡിൽ നിന്നും തെന്നിമാറി അപകടമുണ്ടായത്.

ഞായറാഴ്ച രാത്രി 11.30നാണ് അപകടണ്ടായത്.അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാരുതി എർട്ടിഗ എന്ന വാഹനത്തിൽ 11 പേരാണ് സഞ്ചരിച്ചിരുന്നത്. ദാങ്കൗർ പ്രദേശത്തുള്ള ഖേർലി കനാലിലേയ്ക്കാണ് കാർ മറിഞ്ഞത്. പതിനൊന്നു പേരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ആറു പേർ മരണപ്പെട്ടിരുന്നു.

അഞ്ചു പേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംബാൽ ജില്ലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടവർ. അപകടത്തിൽപ്പെട്ട കാർ കൂടാതെ മറ്റൊരു വാഹനവും ഈ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. സംബാലിൽ നിന്ന് ഡൽഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. മഹേഷ്(35), കിഷൻ ലാൽ(50), നീരേഷ്(17), റാം ഖിലാഡി(75), മല്ലു(12), നേത്രപാൽ(40) എന്നിവരാണ് മരണപ്പെട്ടത്.

അതേ സമയം കനത്ത മൂടൽ മഞ്ഞിൽ വിറങ്ങലിച്ചിരിക്കുകയാണ് ഡൽഹി ഉൾപ്പെടുന്ന ഉത്തരഭാരത സംസ്ഥാനങ്ങൾ.ഡൽഹിയിലും അടുത്ത നഗരങ്ങളിലും കനത്ത മൂടൽ മഞ്ഞ് റെയിൽ-റോഡ് ഗതാഗതത്തെ ബാധിച്ചു. 30 ഓളം ട്രെയിനുകൾ വൈകിയോടുകയാണ്. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്തൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വിമാന യാത്രികർക്ക് എയർലൈൻസുകൾ ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.ഡൽഹിയിൽ തിങ്കളാഴ്ച രാവിലത്തെ താപനില 2.8 ഡിഗ്രി സെൽഷ്യസിൽ നിന്ന് 2.2 ഡിഗ്രി സെൽഷ്യസിലെത്തി. രാജ്യ തലസ്ഥാന നഗരിയിലെ അന്തരീക്ഷ ഗുണ നിലവാരം അപകടകരമായ നിലയിലാണ്. അന്തരീക്ഷ വായൂ നിലവാര ഇൻഡക്സ് 462-494 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്.

പ്രധാന റോഡുകളിൽ ഗതാഗതത്തെയും മൂടൽ മഞ്ഞ് മറച്ചു. കാഴ്ച മറയ്ക്കുന്നതിനാൽ വാഹനങ്ങൾ സാവധാനത്തിലാണ് നീങ്ങുന്നത്. ഡൽഹിയേയും നോയിഡയേും ബന്ധിപ്പിക്കുന്ന റോഡ് കനത്ത മൂടൽ മഞ്ഞ് മുടിയ നിലയിലാണ്. ഇന്നു പുലർച്ചെ ഗ്രേറ്റർ നോയിഡയിൽ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാർ കനാലിലേയ്ക്ക് മറിഞ്ഞ് ആറു മരണവും ഉണ്ടായി.

ഡൽഹി വിമാനത്താവളത്തിന്റെ സാധാരണ നിലയിലുള്ള പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. സി.എ.ടി 111 ബി സംവിധാനമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെ ലാൻഡിങ്ങ് നടത്തുന്നത്. ഐഎൽഎസ്( ഇൻസ്ട്രുമെന്റ് ലാൻഡിങ്ങ് സിസ്റ്റം) സംവിധാനത്തിൽ മാത്രമാണ് വിമാനം ലാൻഡ് ചെയ്യുന്നത്. ഇതുവരെ മൂന്നു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. തെരുവുകളിൽ കഴിയുന്നവർക്കായി ഡൽഹി സർക്കാർ നിരവധി നൈറ്റ് ഷെൽട്ടർുകൾ ഒരുക്കിയിട്ടുണ്ട്. രണ്ടു ദിവസം കൂടെ കനത്ത മൂടൽ മഞ്ഞ് വടക്കേ ഇന്ത്യയിൽ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.രണ്ടാഴ്ചയോളമായി ഡൽഹിയിലും, യുപി, ബിഹാർ, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത തൈ്യമാണ് അനുഭവപ്പെടുന്നത്. അതീവ ജാഗ്രത നിർദ്ദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുപ്പിച്ചിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP