Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേളാങ്കണ്ണി തീർത്ഥാടകരെ അക്രമിച്ച ആറ് ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ; നടപടി ആരോഗ്യമാത പ്രതിമയും വഹിച്ചുള്ള പദയാത്രക്ക് നേരെ നടന്ന ആക്രമണത്തിൽ; പദയാത്ര തടഞ്ഞ പ്രവർത്തകർ തീർത്ഥാടകരെ കയ്യേറ്റം ചെയ്തു; ആക്രമണം ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി പദയാത്ര അനുവദിക്കില്ലെന്ന് പറഞ്ഞു

വേളാങ്കണ്ണി തീർത്ഥാടകരെ അക്രമിച്ച ആറ് ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ; നടപടി ആരോഗ്യമാത പ്രതിമയും വഹിച്ചുള്ള പദയാത്രക്ക് നേരെ നടന്ന ആക്രമണത്തിൽ; പദയാത്ര തടഞ്ഞ പ്രവർത്തകർ തീർത്ഥാടകരെ കയ്യേറ്റം ചെയ്തു; ആക്രമണം ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി പദയാത്ര അനുവദിക്കില്ലെന്ന് പറഞ്ഞു

മറുനാടൻ ഡെസ്‌ക്‌

വേളാങ്കണ്ണി തീർത്ഥാടകരുടെ പദയാത്രക്കുനേരെ ഉണ്ടായ ആക്രമണത്തിൽ ആറ് ഹിന്ദുമുന്നണി പ്രവർത്തകർ അറസ്റ്റിൽ. രണ്ടു ദിവസങ്ങൾക്ക് മുൻപാണ് 40ഓളം വരുന്ന തീർത്ഥാടകർക്കു നേരെം തിരുപ്പട്ടൂരിന് സമീപത്ത് വച്ച് ആക്രമണം നടന്നത്. ആരോഗ്യമാത പ്രതിമയും വഹിച്ചുള്ള പദയാത്രക്ക് നേരെയായിരുന്നു ആക്രമണം. ഇതിലാണ് നടപടി എടുത്തിരിക്കുന്നത്. നത്തറാംപള്ളി പാച്ചൂർ ടോൾഗേറ്റിന് സമീപം വച്ച് ഹിന്ദുമുന്നണി പ്രവർത്തകർ പദയാത്ര തടയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

സംഭവത്തിൽ ഹിന്ദുമുന്നണി പ്രവർത്തകരായ ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് അറസ്റ്റ് ചെയ്തു. ശിങ്കാരവേലൻ (48), സാമുണ്ടിശ്വരൻ (41), പ്രഭു (35), ശിവകുമാർ (42), മണി (26), വെങ്കടേശ്വരൻ (38) എന്നിവരാണ് പ്രതികൾ .ഇവരെ തിങ്കളാഴ്ച വൈകീട്ട് ആമ്പൂർ മജിസ്‌ട്രേറ്റ്‌കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആരോഗ്യ മേരിയുടെ പ്രതിമയുമായി ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി പദയാത്ര അനുവദിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു തീർത്ഥാടക സംഘത്തെ അക്രമികൾ തടഞ്ഞത്. മതപരിവർത്തനം നടത്താൻ എത്തിയ സംഘമാണെന്നും ആരോപിച്ചായിരുന്നു കൈയേറ്റം. പ്രതിമയിൽ ചെരുപ്പ് മാലയണിയിക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP